Home Uncategorized പരിശീലന പരിപാടി സംഘടിപ്പിച്ചു

പരിശീലന പരിപാടി സംഘടിപ്പിച്ചു

0
പരിശീലന പരിപാടി സംഘടിപ്പിച്ചു

പനമരം: വയനാട് ജില്ലാ പോലീസ്. സോഷ്യല്‍ പോലീസിങ് ഡിവിഷന്‍ എസ്.പി.ജി കോര്‍ഡിനേറ്റര്‍മാര്‍ക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു. പനമരം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടി പനമരം ഇന്‍പെക്ടര്‍ എസ്.എച്ച്.ഒ അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. ക്യാപ് പ്രൊജക്റ്റ് അസി. നോഡല്‍ ഓഫീസര്‍ മോഹന്‍ ദാസ് അദ്ധ്യക്ഷനായി. ട്രാഫിക് ബോധവല്‍ക്കരണം, കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍, ലഹരിവിമുക്ത ബോധവല്‍ക്കരണം എന്നിവ നടന്നു. എ.ഡി.എന്‍.ഒ മോഹന്‍ ദാസ്, എക്‌സൈസ് ഓഫീസര്‍. വിജേഷ്, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ അസ്മിത എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. പ്രൊജക്റ്റ് അസി. ടി.കെ. ദീപ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here