Home NEWS ചവറ്റു കൊട്ടയിലെറിഞ്ഞ ടിക്കറ്റിനടിച്ചത് ഒരു ലക്ഷം രൂപ, തിരികെ തിരഞ്ഞു ചെന്നെങ്കിലും നിരാശ ഫലം; ഒടുവിൽ ട്വിസ്റ്റ്

ചവറ്റു കൊട്ടയിലെറിഞ്ഞ ടിക്കറ്റിനടിച്ചത് ഒരു ലക്ഷം രൂപ, തിരികെ തിരഞ്ഞു ചെന്നെങ്കിലും നിരാശ ഫലം; ഒടുവിൽ ട്വിസ്റ്റ്

0
ചവറ്റു കൊട്ടയിലെറിഞ്ഞ ടിക്കറ്റിനടിച്ചത് ഒരു ലക്ഷം രൂപ, തിരികെ തിരഞ്ഞു ചെന്നെങ്കിലും നിരാശ ഫലം; ഒടുവിൽ ട്വിസ്റ്റ്

സമ്മാനമൊന്നുമില്ലെന്ന നിരാശയിൽ ലോട്ടറി ടിക്കറ്റ് വലിച്ചെറിയാറുണ്ടോ? അങ്ങിനെയുള്ളവർ ഇനി ഒന്ന് ശ്രദ്ധിക്കണമെന്നോർമിപ്പിക്കുന്ന വാർത്തയാണ് കാസർകോഡ് നിന്നുള്ളത്. ചവറ്റു കൊട്ടയിലെറിഞ്ഞ ടിക്കറ്റിലുണ്ടായിരുന്നത് ഒരു ലക്ഷം രൂപ. സിനിമ കഥ പോലൊരു ട്വിസ്റ്റിനൊടുവിൽ ഉടമയ്ക്ക് ഭാഗ്യം തിരികെ ലഭിച്ചു. പൂച്ചക്കാട് മെഡിക്കൽ ഷോപ്പ് നടത്തുന്ന കാഞ്ഞങ്ങാട് വടകര മുക്കിലെ രഘുവിനെ ഭാഗ്യം വട്ടം കറക്കിയത് രണ്ട് ദിവസമാണ്. തിങ്കളാഴ്ച ടിക്കറ്റ് നടന്നു വിൽക്കുന്ന പൊയ്യക്കര കൃഷ്ണനിൽ നിന്ന് രണ്ട് ലോട്ടറി ടിക്കറ്റെടുത്തത്.

ബുധനാഴ്ച കാഞ്ഞങ്ങാട് പുതിയ ബസ് സ്റ്റാൻ്റിലെ സംസം ലോട്ടറിയിലെത്തി പരിശോധിച്ചു. ചെറിയ സമ്മാനങ്ങളെല്ലാം നോക്കി ഇല്ലെന്ന് മനസിലായതോടെ ടിക്കറ്റ് ചവറ്റു കൊട്ടയിലെറിഞ്ഞു. രണ്ട് ദിവസം കഴിഞ്ഞ് ഏജൻ്റ് നേരിട്ട് കണ്ടപ്പോഴാണ് ആ ടിക്കറ്റിൽ ഒരു ലക്ഷം രൂപ സമ്മാനമുള്ളതായി അറിഞ്ഞത്. ഉടൻ കാഞ്ഞങ്ങാട്ടെ ലോട്ടറി സ്റ്റാളിനു മുന്നിലെത്തി തെരഞ്ഞെങ്കിലും ടിക്കറ്റ് കിട്ടാതെ നിരാശനായി മടങ്ങി.

തുടർന്ന ലോട്ടറി സ്റ്റാളിലെ ജീവനക്കാർ വീണ്ടും ചവറുകൾക്കിടയിൽ വിശദമായി പരിശോധിച്ചപ്പോൾ ടിക്കറ്റ് കണ്ടെത്തി. പക്ഷേ ഭാഗ്യവാനാരെന്ന് അറിയില്ല. ഒടുവിൽ സിസിടിവി ദൃശ്യങ്ങൾ തൊട്ടടുത്തുള്ള കടക്കാരെ കാണിച്ച് രഘുവിനെ തിരിച്ചറിഞ്ഞു. ലോട്ടറി സ്റ്റാളുടമ പുല്ലൂരിലെ വിനുവും ജീവനക്കാരും ചേർന്ന് രഘുവിന് ടിക്കറ്റ് നൽകുകയായിരുന്നു. നഷ്ടപ്പെട്ട ഭാഗ്യം തിരികെ കിട്ടുന്നതിന് രഘുവിനൊപ്പം നിൽക്കാൻ കഴിഞ്ഞതിൻ്റെ സന്തോഷത്തിലാണ് ലോട്ടറി കടയുടമയും ജീവനക്കാരും. പ്രവാസിയായിരുന്ന രഘു എട്ടുവർഷം മുമ്പ് നാട്ടിലെത്തിയാണ് പൂച്ചക്കാട് മെഡിക്കൽ ഷോപ്പ് തുടങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here