പനമരം: പനമരം പോലിസ് സ്റ്റേഷനിൽ നാല് വർഷം തികഞ്ഞ സേവനത്തിന് ശേഷം സ്ഥലം മാറി പോകുന്ന അസി: സബ് ഇൻസ്പെക്ടർ കെ.എൻ സുനിൽ കുമാറിന് പനമരം ജനമൈത്രി പോലീസിൻ്റെ നേതൃത്വത്തിൽ യാത്ര അയപ്പും നിസ്വാർത്ഥ സേവനത്തിനുള്ള സ്നേഹാദരവും പനമരം സ്റ്റേഷനിൽ നടന്ന ചടങ്ങിൽ നൽകി ചടങ്ങ് . പനമരം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എൻ കെ അബ്ദുൽ റസാഖ് ഉത്ഘാടനം നിർവ്വഹിച്ചു. മുതിർന്ന ജനമൈത്രി അംഗം ടി.പി സുരേഷ് കുമാർ അദ്ധ്യക്ഷനായി. അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർമാരായ പി.സിദ്ധീഖ് . സുലോചന. ജനമൈത്രി അംഗങ്ങളായ മഹമൂദ് (മാമു )പനമരം. ജാഫർ പെരിങ്ങളവൻ . സ്മിത നീർവാരം.റസാക്ക് എൻ.കെ. മൂസ കൂളിവയൽ. ഷാജി പുളിക്കൽ . ബാബു പി.എസ്. എസ് സി.പി ഒ മാരായ ജോൺസൻ .ഇ .എൽ. അജയ് എന്നിവർ പങ്കെടുത്തു.