മാനന്തവാടി: സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദർശിച്ചു.രാധയുടെ ഭർത്താവ് അച്ചപ്പൻ, മകൻ അനിൽ, മകൾ അനീഷ എന്നിവരെയും കുടുംബാംഗങ്ങളേയും കണ്ട് എല്ലാ പിന്തുണയും അറിയിച്ചു.
വനനിയമങ്ങൾ കേന്ദ്രനിയമങ്ങളുമായി ഇഴചേർന്നതിനാൽ പ്രതിസന്ധി വന്യമൃഗ പ്രതിരോധ പ്രവർത്തനങ്ങളിൽ പ്രതിസന്ധി സൃഷ്‌ടിക്കുന്നുണ്ട്. കാട്ടിലിറങ്ങുന്ന അക്രമികളായ വന്യ മൃഗങ്ങളെ അതിവേഗം കൊല്ലാനുള്ള നിയമം വേണമെന്നും കെ കെ ശൈലജ പറഞ്ഞു.
സിപിഐ എം നേതാക്കളായ പി വി സഹദേവൻ, പി ടി ബിജു, ടി കെ പുഷ്‌പൻ, എ കെ റൈഷാദ്, വി ആർ പ്രവീജ്, സീമന്തിനി സുരേഷ്, ഉഷാ കേളു, ടി എ പാത്തുമ്മ എന്നിവരും കെ കെ ശൈലജക്കൊപ്പം എത്തിയിരുന്നു.