Home Uncategorized യുവതിയെ നരഭോജി കടുവ കടിച്ചു കൊന്നു തിന്ന സംഭവം മനസ്സാക്ഷിയെ ഞെട്ടിക്കുന്നത്;മുസ്ലിംലീഗ്

യുവതിയെ നരഭോജി കടുവ കടിച്ചു കൊന്നു തിന്ന സംഭവം മനസ്സാക്ഷിയെ ഞെട്ടിക്കുന്നത്;മുസ്ലിംലീഗ്

0
യുവതിയെ നരഭോജി കടുവ കടിച്ചു കൊന്നു തിന്ന സംഭവം മനസ്സാക്ഷിയെ ഞെട്ടിക്കുന്നത്;മുസ്ലിംലീഗ്

മാനന്തവാടി :പഞ്ചാരക്കൊല്ലിയിൽ രാധ എന്ന യുവതിയെ നരഭോജി കടുവ കടിച്ചു കൊന്നു തിന്ന സംഭവം മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും,ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടി വേണമെന്നും നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് സി.പി.മൊയ്‌ദു ഹാജി
സംഭവ സ്ഥലം സന്ദർശിച്ചുകൊണ്ട് ആവശ്യപ്പെട്ടു.പ്രശ്നം ഉണ്ടാകുമ്പോൾ മാത്രം അധികാരികൾ ഓടി വന്ന് ഇടപെടുന്ന നിലപാട് മാറ്റി വന്യമൃഗ ശല്യത്തിന് ശാശ്വതമായ പരിഹാരമുണ്ടാക്കുന്ന നടപടികളാണ് വേണ്ടതെന്നും സംഭവ സ്ഥലത്തു വെച്ചു മന്ത്രി ഒ.ആർ.കേളുവിനോട് മണ്ഡലം ഭാരവാഹികൾ ആവശ്യപ്പെട്ടു.മതിയായ നഷ്ടപരിഹാരം നൽകണമെന്നും,നാട്ടിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ വെടി വെച്ചു കൊല്ലാനുള്ള നടപടി സ്വീകരിക്കണമെന്നും മുസ്ലിം ലീഗ് നേതാക്കൾ ആവശ്യപ്പെട്ടു.മണ്ഡലം സെക്രട്ടറി ഉസ്മാൻ പള്ളിയാൽ,മുനിസിപ്പൽ കൗൺസിലർ പി.വി.എസ്. മൂസ്സ , നൗഫൽ ബ്യൂട്ടി,കെ.എം.സി.സി.നേതാവ് പടയൻ മമ്മൂട്ടിഹാജി തുടങ്ങിയവരും ഉണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here