Home Uncategorized സ്വര്‍ണവില എങ്ങോട്ട്?, റെക്കോര്‍ഡ് തിരുത്തി വീണ്ടും കുതിപ്പ്; മൂന്നാഴ്ചയ്ക്കിടെ 3200 രൂപയുടെ വര്‍ധന

സ്വര്‍ണവില എങ്ങോട്ട്?, റെക്കോര്‍ഡ് തിരുത്തി വീണ്ടും കുതിപ്പ്; മൂന്നാഴ്ചയ്ക്കിടെ 3200 രൂപയുടെ വര്‍ധന

0
സ്വര്‍ണവില എങ്ങോട്ട്?, റെക്കോര്‍ഡ് തിരുത്തി വീണ്ടും കുതിപ്പ്; മൂന്നാഴ്ചയ്ക്കിടെ 3200 രൂപയുടെ വര്‍ധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡ് തിരുത്തി വീണ്ടും കുതിക്കുന്നു. ഇന്ന് 240 രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 60,440 രൂപയായി. ഗ്രാമിന് 30 രൂപയാണ് വര്‍ധിച്ചത്. 7555 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 31ന് രേഖപ്പെടുത്തിയ 59,640 രൂപ എന്ന റെക്കോര്‍ഡ് തിരുത്തി കഴിഞ്ഞ ദിവസമാണ് ആദ്യമായി സ്വര്‍ണവില 60,000 കടന്നത്. ബുധനാഴ്ച ഒറ്റയടിക്ക് 600 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 60,000 കടന്നത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു പവന്‍ വില.

LEAVE A REPLY

Please enter your comment!
Please enter your name here