വാരാമ്പറ്റ: വാരാമ്പറ്റഹൈസ്കൂളിലെ കുട്ടികൾഇനി കളിച്ചു വളരും. വിദ്യാലയത്തിലെ മുഴുവൻ ഗോത്രവിഭാഗം കുട്ടികളെയും ഉൾപ്പെടുത്തി കുട്ടിയും കോലും എന്ന പേരിൽ സമഗ്രവിദ്യാഭ്യാസ പദ്ധതി ആരംഭിച്ചു. സ്കൂളിലെ 215 ഗോത്രവിഭാഗം വിദ്യാർത്ഥികളും ഏതെങ്കിലും ഒരു കായിക ഇനത്തിൽ അംഗമാകുന്നതും കായിക പരിശീലനത്തിലൂടെ ആരോഗ്യവിദ്യാഭ്യാസം, ഗണിതം, ഇംഗ്ലീഷ്, സാമൂഹ്യശാസ്ത്രം തുടങ്ങിയവ പഠിക്കുന്നതുമാണ് പദ്ധതിയുടെ ലക്ഷ്യം. ഹാജർ നില വർദ്ധിപ്പികുക, കൊഴിഞ്ഞ് പോക്ക് പൂർണ്ണമായും തടയുക എന്നിവയും പദ്ധതിയുടെ ലക്ഷ്യമാണ്. കബഡി, ഖോ-ഖോ ,ഫുട്ബോൾ, ഹാൻഡ്ബോൾ എന്നീ ഇനങ്ങൾക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകുന്നത്.
പദ്ധതി വയനാട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സംഷാദ്മരക്കാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് പി.സി.മമ്മൂട്ടി അധ്യക്ഷംവഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻമാരായ എം. മുഹമ്മദ് ബഷീർ, ജുനൈദ് കൈപ്പാണി, ഗ്രാമപഞ്ചായത്ത് മെമ്പർ അസീസ് പി.എ, ഹെഡ്മാസ്റ്റർ സി.എച്ച്. സനൂപ്, സിദ്ധിക്ക് ലൈറ്റ് വേൾഡ്, വി.ടി സുലൈമാൻ, ജയ ജോഷി, എം.കെ. അബ്ദുൾ ഗഫൂർ , അബ്ദുൾ സലാം ടി.കെ., ബിപിനേഷ് പി.ബി, മുഹമ്മദ് ഷാഫി പി. സഫ്ഫാൻ ടി , സുമിൻരാജ് എം.എസ് എന്നിവർ പ്രസംഗിച്ചു.