കൽപ്പറ്റ: പ്രവാസി കോൺഗ്രസ്സ് വൈത്തിരി മണ്ഡലം കൺവെൻഷൻ പി.വി.ആൻ്റണിയുടെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡണ്ട് പി.ഇ.ഷംസുദ്ദീൻ ഉത്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് വി.വി.വർഗ്ഗീസ്, ഫൈസൽ വൈത്തിരി, ആർ.രാമചന്ദ്രൻ, റഫീഖ് താണിയാട്ടിൽ, പൗലോസ് ചുണ്ടേൽ, ശഹീർ, അനീഷ് ആഷിക് വൈത്തിരി എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി റഫീഖ് താണിയാട്ടിൽ പ്രസിഡണ്ട്, ഷാജിത ഖാലിദ്, മജീദ്.പി.പി(വൈസ് പ്രസിഡണ്ട്), ഝാൻസി, ജോർജ്ജ്, നാസർ (ജന:സെക്രട്ടറി), മുജീബ് വൈത്തിരി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

