Home Uncategorized ഇന്ന് തീവ്ര മഴയ്ക്ക് സാധ്യത; രണ്ടു ജില്ലകളിൽ ഓറഞ്ച് അലർട്ട്

ഇന്ന് തീവ്ര മഴയ്ക്ക് സാധ്യത; രണ്ടു ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
ഇന്ന് തീവ്ര മഴയ്ക്ക് സാധ്യത; രണ്ടു ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്ത മഴയ്ക്ക് സാധ്യത. രണ്ടു ജില്ലകളിൽ തീവ്രമഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കാനുള്ള സാഹര്യമാണ് ഉള്ളത്. ഇടിമിന്നൽ മുന്നറിയിപ്പുമുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here