13.9 C
London
Tuesday, April 21, 2026

സെപ്റ്റിക് മാലിന്യ സംസ്‌കരണം; മാതൃകയായി മൊബൈല്‍ സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് യൂണിറ്റുകള്‍

- Advertisement -spot_img

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാംപുകളിലെയും രക്ഷാ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലെയും സെപ്‌റ്റേജ് മാലിന്യം സംസ്‌ക്കരിക്കുന്നത് മൊബൈല്‍ സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റുകള്‍ വഴി. വിവിധ കേന്ദ്രങ്ങളില്‍ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ സ്ഥാപിച്ചിട്ടുള്ള ബയോ ടോയ്‌ലറ്റുകളില്‍ നിന്നും മറ്റുമുള്ള സെപ്റ്റിക് മാലിന്യമാണ് ഇതുവഴി സംസ്‌ക്കരിക്കുന്നത്.

ക്യാമ്പുകളിലെ അന്തേവാസികള്‍ക്കോ പരിസരവാസികള്‍ക്കോ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്കോ ഒരു വിധത്തിലുമുള്ള ബുദ്ധിമുട്ടുകളോ പ്രശ്‌നങ്ങളോ ഇല്ലാത്ത രീതിയില്‍ തികച്ചും മാതൃകാപരമായ സേവനമാണ് ഇവയുടേത്. ബയോ ടോയ്‌ലെറ്റുകളില്‍ നിന്നും സെപ്റ്റിക് ടാങ്കുകളില്‍ നിന്നുമായി ഇതുവരെ സംസ്‌കരിച്ചത് ഏഴ് ലക്ഷത്തിലേറെ ലിറ്റര്‍ ശൗചാലയ മാലിന്യമാണ്. നൂറുകണക്കിന് ആളുകള്‍ ഒരുമിച്ചു താമസിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളില്‍ പൊതുവെ ഉണ്ടാവാനിടയുള്ള വലിയ പ്രതിസന്ധിയാണ് മൊബൈല്‍ സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് എന്ന നൂതന ആശയത്തിലൂടെ മറികടക്കുവാന്‍ സാധിച്ചത്.

തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വാഷ് ഇന്‍സ്റ്റിറ്റ്യൂട്ടാണ് സെപ്റ്റിക് മാലിന്യ സംസ്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. നിലവില്‍ രണ്ട് മൊബൈല്‍ യൂണിറ്റുകളാണ് വിവിധ ക്യാമ്പുകളിലും ദുരന്ത നിവാരണ മേഖലയിലുമായി 24 മണിക്കൂറും മാലിന്യസംസ്‌ക്കരണത്തിനായി രംഗത്തുള്ളത്. സേവനം ചെയ്യുന്നത് 6000 ലിറ്റര്‍ സെപ്റ്റിക് മാലിന്യം സംസ്‌കരിക്കുമ്പോള്‍ 15 കിലോ ഖരഅവശിഷ്ടമാണ് ബാക്കിയാവുക. സംസ്‌ക്കരണത്തിന് ശേഷമുള്ള വെള്ളം പൂര്‍ണമായും മാലിന്യമുക്തമായിരിക്കും. ഇത് കൃഷിക്കോ മറ്റ് ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കുവാനാവും എന്നതാണ് ഇതിന്റെ പ്രത്യേകത. ട്രീറ്റ്‌മെന്റിന് ശേഷം അവശേഷിക്കുന്ന മാലിന്യം കല്‍പ്പറ്റയിലെ ഫെക്കല്‍ സ്ലഡ്ജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് (എഫ്എസ്ടിപി) യൂണിറ്റിലാണ് നിലവില്‍ സംസ്‌കരിക്കുന്നത്.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here