പേരിയ. മട്ടന്നൂർ എംഎൽഎ കെ കെ ശൈലജ ടീച്ചർ പേരിയ ചുരം സന്ദർശിച്ചു ഗവൺമെൻറമായി ആലോചിച്ച് എത്രയും പെട്ടെന്ന് നിർമ്മാണ പ്രവർത്തികൾ തുടങ്ങുമെന്ന് എംഎൽഎ ഉറപ്പു നൽകി.
സന്ദർശന വേളയിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥർ, കണ്ണൂർ ജില്ല ഡെപ്യൂട്ടി കലക്ടർ ഇരിട്ടി തഹസിൽദാർ തുടങ്ങിയവർ അടങ്ങുന്ന വിദഗ്ധ സമിതി വൈകുന്നേരം 3.30 നോട് കൂടി പരിശോധന നടത്തുകയും ചെയ്തു. കൂടിയാലോചിച്ച എത്രയും പെട്ടെന്ന് നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചു ,സിപിഐഎം നേതാക്കളായ ബാബു ഷജിൽ കുമാർ, ടി കെ അയ്യപ്പൻ, സി ടി പ്രേംജിത്ത് എന്നിവരും കൂടെയുണ്ടായിരുന്നു

