ഷാര്‍ജ: വനിതാ ടി20 ലോകകപ്പിന്റെ സെമി ഉറപ്പിക്കാന്‍ ഇന്ത്യക്ക് ഇന്ന് ജയം അനിവാര്യം. എതിരാളികളായി മുന്നിലുള്ളത് നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയ. ഇന്ന് ജയിച്ചാലും ഇന്ത്യക്ക് സെമി ഉറപ്പിക്കാന്‍ സാധിക്കില്ല. മറ്റ് ടീമുകളുടെ ഫലവും നെറ്റ് റണ്‍റേറ്റും സ്ഥാന നിര്‍ണയത്തില്‍ അനുകൂലമാകണം.
ഓസ്‌ട്രേലിയക്കെതിരെ കൂറ്റന്‍ ജയം പിടിച്ച് നെറ്റ് റേറ്റ് ഉയര്‍ത്തിയാല്‍ തന്നെ ഇന്ത്യ പാതി ദൂരം പിന്നിടും. ഇതൊക്കെ അനുകൂലമാകാന്‍ ഇന്ന് ജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യ ചിന്തിക്കേണ്ടതില്ല. ഇന്ന് വൈകീട്ട് 7.30 മുതല്‍ ഷാര്‍ജയിലാണ് പോരാട്ടം.
ഓസ്ട്രേലിയക്ക് പരിക്കിന്‍റെ വേവലാതിയുണ്ട്. അവരുടെ ക്യാപ്റ്റന്‍ അലിസ ഹീലി, പേസര്‍ ടെയ്‍ല വ്ളാമിങ്ക് എന്നിവരെ പരിക്ക് അലട്ടുന്നുണ്ട്. ഇന്ത്യന്‍ ടീം പൂര്‍ണ സജ്ജമാണ്. മലയാളി താരങ്ങളായ ആശ ശോഭന, സജന സജീവന്‍ എന്നിവര്‍ ഇലവനില്‍ ഒരുമിച്ചിറങ്ങിയേക്കും.

