21.2 C
London
Monday, April 27, 2026

മേപ്പാടി പോളിടെക്നിക് കോളേജിൽ എല്ലാ സീറ്റും വിജയിച്ച് കെ എസ് യു എം എസ് എഫ് സഖ്യം

- Advertisement -spot_img

മേപ്പാടി : മേപ്പാടി പോളിടെക്നിക് ക്യാമ്പസിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഏഴിൽ ഏഴു സീറ്റും നേടി കെഎസ്‌യു -എം എസ് എഫ് സഖ്യം അധികാരത്തിൽ. കാലങ്ങളായി എസ്എഫ്ഐ വിജയിച്ചിരുന്ന മേപ്പാടി പോളിടെക്നിക്കിൽ 2022 ൽ ആണ് ആദ്യമായി യുഡിഎഫിന് യൂണിയൻ ലഭിച്ചത്. കഴിഞ്ഞവർഷം എസ് എഫ് ഐ തിരിച്ചു പിടിച്ചു. ഈ വർഷം മുഴുവൻ സീറ്റും കെഎസ്‌യു എം എസ് എഫ് സഖ്യം തിരിച്ചുപിടിക്കുകയും ചെയ്തു. ചെയർമാൻ ആകാശ് എം ഡി ,ജനറൽ സെക്രട്ടറി മുഹമ്മദ്‌ ഷാഫി, വൈസ് ചെയർപേഴ്സൺ ഷാജു നിജാസ്, ലേഡി വൈസ് ചെയർപേഴ്സൺ മെഹ്സിന ഫാത്തിമ, പി യു സി അമിന ഷെറിൻ, ആർട്സ് ക്ലബ്ബ് സെക്രട്ടറി മുഹമ്മദ് ഷാ, മാഗസിൻ എഡിറ്റർ സഹദ് പി.

മേപ്പാടി ടൗണിൽ നടത്തിയ വിജയാഘോഷ പ്രകടനം കൽപറ്റ നിയോജകമണ്ഡലം യുഡിഎഫ് ചെയർമാൻ ടി ഹംസ ഉദ്ഘാടനം ചെയ്തു. കെഎസ്‌യു ജില്ലാ പ്രസിഡൻ്റ് അഡ്വ ഗൗതം ഗോകുൽദാസ് അധ്യക്ഷത വഹിച്ചു. ബി സുരേഷ് ബാബു, യാഹിയാ ഖാൻ തലയ്ക്കൽ, റിൻഷാദ് പി എം, ഒ.ബി റോയ്, ശിഹാബ്, ഫായിസ് തലയ്ക്കൽ, മുബാരിഷ് ഐആർ, മുബഷിർ നടുംകരണ, എബി പീറ്റർ, മുഹമ്മദ് റിഷാദ് തുടങ്ങിയവർ നേതൃത്വം നൽകി.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here