16.1 C
London
Monday, April 27, 2026

‘മോദിയെ താഴെയിറക്കുന്നതുവരെ ജീവനോടെയുണ്ടാകും’: പ്രസം​ഗത്തിനിടെ ഖാർ​ഗെയ്ക്ക് ദേഹാസ്വാസ്ഥ്യം

- Advertisement -spot_img

കത്വ: തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം. ജമ്മു കശ്മീരിലെ കത്വയിൽ പ്രസം​ഗിക്കുന്നതിന് ഇടയിലാണ് ഖാർ​ഗെയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

പ്രസംഗം ആരംഭിച്ചപ്പോൾ മുതൽ ഖർഗെ അവശനായിരുന്നു. പ്രസം​ഗം തുടരുന്നതിനിടെ ഖാർ​ഗെയ്ക്ക് തളർച്ച അനുഭവപ്പെടുകയായിരുന്നു. ഇത് മനസിലാക്കിയ മറ്റ് നേതാക്കൾ അദ്ദേഹത്തെ താങ്ങുകയും വെള്ളം നൽകുകയായിരുന്നു. നേതാക്കളുടെ സഹായത്തോടെ അദ്ദേഹം പ്രസംഗം തുടരാൻ ശ്രമിച്ചുവെങ്കിലും, വീണ്ടും ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതോടെ പ്രസംഗം അവസാനിപ്പിച്ച് മടങ്ങി.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here