16.1 C
London
Monday, April 27, 2026

പൊഴുതനയിൽ ലഹരിവിരുദ്ധ സന്ദേശവുമായി മെഗാ ക്ലീനിങ്

- Advertisement -spot_img

പൊഴുതന: പ്രകൃതി സംരക്ഷണവും ലഹരിവിരുദ്ധ ബോധവൽക്കരണവും കൈകോർത്തപ്പോൾ പൊഴുതന പഞ്ചായത്തിന്റെ മെഗാ ക്ലീനിങ് ശ്രദ്ധേയമായി. പാറത്തോട് മുതൽ 12-ാം പാലം വരെ നടന്ന ശുചീകരണ പ്രവർത്തനങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് നാസർ കാതിരി ഉദ്ഘാടനം ചെയ്തു. വ്യക്തിശുചിത്വത്തിനൊപ്പം പരിസര ശുചിത്വവും സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണെന്ന സന്ദേശമാണ് ഈ കൂട്ടായ്മ മുന്നോട്ടുവച്ചത്.
​ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം ലഹരിവിരുദ്ധ ബോധവൽക്കരണ സന്ദേശം നൽകി.”പ്രകൃതി സംരക്ഷണമായിരിക്കണം നമ്മുടെ ലഹരിയെന്നും, മാലിന്യമുക്തമായ പരിസരം ആരോഗ്യകരമായ ഒരു സമൂഹത്തിന്റെ അടിത്തറയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.”

​പഞ്ചായത്തിലെ 15 വാർഡ് മെമ്പർ, സെക്രട്ടറി, ഹെൽത്ത് ഇൻസ്‌പെക്ടർ (എച്ച്.ഐ), ആശ വർക്കർമാർ, പഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവർ ശുചീകരണത്തിന് നേതൃത്വം നൽകി. തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികൾ, ഹരിതകർമ്മസേന അംഗങ്ങൾ എന്നിവരുടെ പങ്കാളിത്തം പരിപാടി വിജയമാക്കി. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ മെഗാ ക്ലീനിങ്ങിലൂടെ നീക്കം ചെയ്തത്.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here