13.9 C
London
Sunday, June 7, 2026
Home Blog Page 991

പാലക്കാട് ട്രെയിൻ ഇടിച്ച് പരിക്കേറ്റ ആനയുടെ നില അതീവ ഗുരുതരം

0

പാലക്കാട് മലമ്പുഴയിൽ പരുക്കേറ്റ കാട്ടാനയുടെ സ്ഥിതി അതീവ ഗുരുതരം. പിൻകാലിന് പരുക്കേറ്റ ആനയ്ക്ക് എഴുന്നേറ്റ് നിൽക്കാൻ സാധിക്കുന്നില്ല. വനത്തിൽ താത്കാലിക സൗകര്യമൊരുക്കിയാണ് ആനയെ ചികിത്സിക്കുന്നത്. അതിനിടെ സംഭവത്തിൽ ലോക്കോ പൈലറ്റിനെതിരെ വനം വകുപ്പ് കേസെടുത്തു.

മലമ്പുഴ കൊട്ടേക്കാട് റെയിൽവേ ട്രാക്ക് മറികടക്കുന്നതിനിടെ രണ്ട് ദിവസം മുൻപാണ് കാട്ടാനയ്ക്ക് പരുക്കേറ്റത്. ആനയുടെ ശരീരത്തിൽ ട്രെയിൻ നേരിട്ട് ഇടിച്ചതിന്റെ പരുക്കുകൾ ഇല്ല. എന്നാൽ ആന്തരിക അവയവങ്ങളുടെ പരുക്ക് സാരമുള്ളതാണെന്ന് വെറ്റിനറി ഡോക്ടർമാർ പറയുന്നു. കാലിന്റെ കുഴ തെറ്റിയതാണെന്നാണ് നിഗമനം. സ്വയം എഴുന്നേൽക്കാൻ ആന ശ്രമിക്കുന്നുണ്ടെങ്കിലും പരാജയപ്പെടുകയാണ് വെറ്ററിനറി ഡോക്ടർ പറഞ്ഞു.

ആനയുടെ ആരോഗ്യം വീണ്ടെടുക്കുന്നതിനായി കഠിന പരിശ്രമത്തിലാണ് വനം വകുപ്പ്. സംഭവത്തിൽ വനം വകുപ്പ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. ട്രെയിനുകൾ വേഗ പരിധി പാലിക്കുന്നില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ബെംഗളുരു കഫേ സ്‌ഫോടനം; സൂത്രധാരനടക്കം ബംഗാളില്‍ പിടിയില്‍

0

കഴിഞ്ഞമാസം ബെംഗളുരുവിലെ രാമേശ്വരം കഫേയില്‍ നടന്ന സ്‌ഫോടനത്തിന്റെ ആസൂത്രകരായ രണ്ടുപോര്‍ ബംഗാളില്‍ എന്‍ഐഎയുടെ  പിടിയിലായി. പശ്ചിമബംഗാളിലെ കിഴക്കന്‍ മിഡ്ണാപൂര്‍ ജില്ലയിലെ കാന്തിയില്‍ നിന്നാണ് ഇരുവരും പിടിയിലായത്.

മുസാവീര്‍ ഹുസൈന്‍ ഷാഹേബ്, അബ്ദുള്‍ മത്തീന്‍ താഹ എന്നിവരാണ് കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സി, വിവിധ സംസ്ഥാന പൊലീസ് സേന എന്നിവരുടെ സഹായത്തോടെ പിടികൂടിയത്. പ്രതികളെ കൊല്‍ക്കത്തിലേക്ക് കൊണ്ടുപോയിതായി ഭീകരവാദവിരുദ്ധ ഏജന്‍സി അറിയിച്ചു.

കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഷാഹേബാണ് സ്‌ഫോടക വസ്തു സ്ഥാപിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. താഹയാണ് സ്‌ഫോടനത്തിന്റെ സൂത്രധാരനും മറ്റുപ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചതും. സംഭവത്തിലെ രണ്ടും മൂന്നും അറസ്റ്റാണിത്. കഴിഞ്ഞ മാസം മുസാമില്‍ ഷെരീഫ് എന്നയാളെ ഇവരെ സഹായിച്ചതായി കണ്ടെത്തിയതിന് പിന്നാലെ പിടികൂടിയിരുന്നു.

16 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം; കിണറ്റില്‍ വീണ കാട്ടാനയെ രക്ഷിച്ചു; മയക്കുവെടി വയ്ക്കാത്തതില്‍ പ്രതിഷേധം

0

തൃശൂര്‍: പതിനാറ് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തൊടുവില്‍ കോതമംഗലത്ത് കിണറ്റില്‍ വീണ കാട്ടാനയെ കരയ്‌ക്കെത്തിച്ചു. കരയിലെത്തിയതിന് പിന്നാലെ ആന കാട്ടിലേക്ക് ഓടിപ്പോകുകയും ചെയ്തു. കിണറിടിച്ച ശേഷമാണ് ആനയെ പുറത്തെത്തിച്ചത്. അതിനുശേഷം ജനവാസമേഖലയില്‍ മൂന്ന് കിലോ മീറ്റര്‍ അകലെയുള്ള കാട്ടിലേക്ക് ആനയെ തുരത്തുകയും ചെയ്തു.

അതേസമയം ആനയെ മയക്കുവെടി വയ്ക്കാത്ത വനം വകുപ്പിന്റെ നടപടിയില്‍ ജനം പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്ന് പ്രദേശത്ത് കൂടുതല്‍ പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും ക്യാമ്പ് ചെയ്യുന്നുണ്ട്. ആന ഉള്‍വനത്തിലേക്ക പോകുമെന്നാണ് വനം വകുപ്പിന്റെ നിഗമനം. എന്നാല്‍ ആനയ്ക്ക് പരിക്കേറ്റതിനാല്‍ അതും ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്.

നേരത്തെ ആനയെ മയക്കുവെടി വെക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അനുമതി നല്‍കിയിരുന്നു. കിണറ്റിലെ വെള്ളം വറ്റിച്ചശേഷമാകും മയക്കുവെടി വെക്കുകയെന്ന് മലയാറ്റൂര്‍ ഡിഎഫ്ഒ അറിയിക്കുകയും ചെയ്തിരുന്നു.

ആനയുടെ ആരോഗ്യസ്ഥിതി കൂടി കണക്കിലെടുത്താണ് മയക്കുവെടിയില്‍ നിന്ന് ഒഴിവാക്കിയതെന്നാണ് നിഗമനം. ആനയെ പുറത്തെത്തിക്കാന്‍ കിണര്‍ ഇടിക്കേണ്ടി വന്നതിനാല്‍, കിണര്‍ ഉടമയ്ക്ക് നഷ്ടപരിഹാരം നല്‍കും.

ആന കിണറ്റില്‍പ്പെട്ടതിനെ തുടര്‍ന്ന് നാലുവാര്‍ഡുകളില്‍ 24 മണിക്കൂര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. കോതമംഗലം കോട്ടപ്പടി പഞ്ചായത്തിലെ 1,2,3,4 വാര്‍ഡുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ആന കിണറ്റില്‍ വീണത്. കൃഷിയിടത്തിലെ ആള്‍മറയില്ലാത്തെ കിണറ്റിലാണ് കാട്ടാന വീണത്. പ്രദേശത്ത് നിരന്തരം ശല്യമുണ്ടാക്കുന്ന ആനയാണിതെന്നും, ആനയെ പ്രദേശത്തുനിന്ന് മാറ്റണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ നേരത്തെ പ്രതിഷേധിച്ചിരുന്നു.

തെക്കന്‍ ജില്ലകളിലും മധ്യ കേരളത്തിലും ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, കനത്ത കാറ്റിന് സാധ്യത

0

തിരുവനന്തപുരം: കഴിഞ്ഞ ഏതാനും ആഴ്ചകളായി കടുത്ത ചൂടില്‍ വെന്തുരുകുന്നതിനിടെ, ആശ്വാസമായി സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് തെക്കന്‍ ജില്ലകളിലും മധ്യ കേരളത്തിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നത്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഇന്ന് കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ഈ ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

പ്രേമലു ഇനി ഒടിടിയിൽ കാണാം; സ്ട്രീമിങ് ആരംഭിച്ചു

0

ലയാളത്തിൽ വമ്പൻ സൂപ്പർഹിറ്റായി മാറിയ പ്രേമലു ഒടിടിയിൽ. ഡിസ്നി ഹോട്സ്റ്റാർ പ്ലസിലൂടെ ഇന്നു മുതലാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചത്. മലയാളം ഒറിജിനലിന് പുറമെ തമിഴ്, ഹിന്ദി മൊഴിമാറ്റ പതിപ്പുകളും ഹോട്ട്സ്റ്റാറില്‍ ലഭ്യമാണ്. രണ്ട് മാസത്തിലേറെ വിജയകരമായി തിയറ്ററിൽ ഓടിയതിനു ശേഷമാണ് പ്രേമലു ഒടിടിയിൽ എത്തുന്നത്.

നസ്ലിനേയും മമിതയേയും പ്രധാന കഥാപാത്രങ്ങളാക്കി ​ഗിരീഷ് എഡി സംവിധാനം ചെയ്ത ചിത്രമാണ് പ്രേമലു. ഫെബ്രുവരി 9നാണ് ചിത്രം തിയറ്ററില്ർ റിലീസ് ചെയ്യുന്നത്. കേരളത്തിൽ സൂപ്പർഹിറ്റായതിനു പിന്നാലെ ചിത്രം തെലുങ്കിലും തമിഴിലും വൻ വിജയം സ്വന്തമാക്കി. അതോടെ സംവിധായകൻ എസ്എസ് രാജമൗലിയുടെ മകൻ കാർത്തികേയ ചിത്രത്തിന്റെ തെലുങ്ക് മൊഴിമാറ്റ അവകാശം സ്വന്തമാക്കുകയായിരുന്നു. അഹ വീഡിയോയിലാണ് ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് ലഭ്യമാകുക.

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ ചിത്രങ്ങൾക്കുശേഷം ​ഗിരീഷ് സംവിധാനം ചെയ്ത ചിത്രമാണ് പ്രേമലു. മൂന്ന് കോടി മുതൽ മുടക്കിൽ ഒരുങ്ങിയ ചിത്രം 100 കോടി ക്ലബ്ബും കടന്ന് മുന്നേറിയിരുന്നു. ഭാവന സ്റ്റുഡിയോസാണ് ചിത്രം നിർമിച്ചത്.

കോതമം​ഗലത്ത് കിണറ്റിൽ വീണ കാട്ടാനയെ മയക്കുവെടി വെക്കും; കോട്ടപ്പടിയിലെ നാലു വാർഡുകളിൽ നിരോധനാജ്ഞ

0

കൊച്ചി: കോതമം​ഗലം കോട്ടപ്പടി പ്ലാച്ചേരിയിൽ സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ വീണ കാട്ടാനയെ രക്ഷിക്കാൻ ശ്രമം തുടരുന്നു. ആനയെ മയക്കുവെടി വെക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ അനുമതി നൽകി. കിണറ്റിലെ വെള്ളം വറ്റിച്ചശേഷമാകും മയക്കുവെടി വെക്കുകയെന്ന് മലയാറ്റൂർ ഡിഎഫ്ഒ അറിയിച്ചു. വൈകീട്ട് നാലുമണിക്ക് ശേഷം മയക്കുവെടി വെക്കാനാണ് തീരുമാനം.

ആനയുടെ ആരോ​ഗ്യസ്ഥിതി കൂടി കണക്കിലെടുത്താകും മയക്കുവെടി വെക്കുക. ആനയുടെ ശരീരത്തിൽ പരിക്കുകളുണ്ട്. ആന ക്ഷീണിതനാണെന്നും വനംവകുപ്പ് അറിയിച്ചു. കരയ്ക്കു കയറ്റിയ ശേഷം ആനയെ എങ്ങോട്ടു മാറ്റും എന്നതിൽ തീരുമാനമായിട്ടില്ല. ആനയെ പുറത്തെത്തിക്കാൻ കിണർ ഇടിക്കേണ്ടതിനാൽ, കിണർ ഉടമയ്ക്ക് നഷ്ടപരിഹാരം നൽകാനും തീരുമാനിച്ചിട്ടുണ്ട്.

ആന കിണറ്റിൽപ്പെട്ടതിനെ തുടർന്ന് നാലുവാർഡുകളിൽ 24 മണിക്കൂർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോതമംഗലം കോട്ടപ്പടി പഞ്ചായത്തിലെ 1,2,3,4 വാർഡുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് ആന കിണറ്റിൽ വീണത്. കൃഷിയിടത്തിലെ ആള്‍മറയില്ലാത്തെ കിണറ്റിലാണ് കാട്ടാന വീണത്. പ്രദേശത്ത് നിരന്തരം ശല്യമുണ്ടാക്കുന്ന ആനയാണിതെന്നും, ആനയെ പ്രദേശത്തുനിന്ന് മാറ്റണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ നേരത്തെ പ്രതിഷേധിച്ചിരുന്നു.

വെള്ളമുണ്ട മാവോയിസ്റ്റ് കേസ്: ഒന്നാം പ്രതി രൂപേഷിന് പത്തുവര്‍ഷം തടവ്

0

കല്‍പ്പറ്റ: വെള്ളമുണ്ട മാവോയിസ്റ്റ് കേസില്‍ പ്രതി രൂപേഷിന് പത്ത് വര്‍ഷം തടവ് ശിക്ഷ. നാലാംപ്രതി കന്യാകുമാരിക്കും എട്ടാംപ്രതി ബാബു ഇബ്രാഹിമിന് ആറ് വര്‍ഷവും എഴാം പ്രതി അനൂപ് മാത്യുവിന് എട്ടുവര്‍ഷവുമാണ് തടവ്. കൊച്ചി എന്‍ഐഎകോടതിയുടെതാണ് വിധി.

നാല് പ്രതികളും കുറ്റക്കാരെന്ന് കൊച്ചി എന്‍ഐഎ കോടതി കണ്ടെത്തിയിരുന്നു. രൂപേഷ്, കന്യാകുമാരി, അനൂപ്, ബാബു ഇബ്രാഹിം എന്നിവരെയാണ് എന്‍ഐഎ സ്‌പെഷല്‍ ജഡ്ജ് കെ കമനീസാണ് ശിക്ഷിച്ചത്.

വയനാട് വെള്ളമുണ്ടയില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ എബി പ്രമോദിനെ വീട് കയറി സായുധ സംഘം ഭീഷണിപ്പെടുത്തുകയും മാവോയിസ്റ്റ് ലഘുലേഖകള്‍ വിതരണം ചെയ്യുകയും പോസ്റ്റര്‍ പതിക്കുകയും ചെയ്ത കേസിലാണ് നാല് പ്രതികള്‍ കുറ്റക്കാരെന്ന് കൊച്ചി എന്‍ഐഎ കോടതിയുടെ ശിക്ഷാവിധി. എട്ടുപേരുള്ള കേസില്‍ ബാക്കി മൂന്ന് പ്രതികള്‍ പിടിയിലാകാനുണ്ട്.

രൂപേഷിനും കന്യാകുമാരിക്കുമെതിരെ ഗൂഢാലോചനയും, തീവ്രവാദ പ്രവര്‍ത്തനങ്ങളും തെളിഞ്ഞതായും കോടതി വ്യക്തമാക്കി. അനൂപിനും, ബാബു ഇബ്രാഹിമിനുമെതിരെ തീവ്രവാദ സംഘടനയില്‍ അംഗമായതിനും, സഹായം ചെയ്തതിനും യുഎപിഎ നിയമത്തിലെ 38, 39 വകുപ്പുകള്‍ മാത്രമാണ് തെളിഞ്ഞത്.

പിവിആറില്‍ മലയാള സിനിമകളുടെ പ്രദര്‍ശനം നിര്‍ത്തി; വിഷു കളക്ഷന് തിരിച്ചടി

0

കൊച്ചി: വിഷുവിനോട് അനുബന്ധിച്ച് ഒട്ടേറെ സിനിമകള്‍ റിലീസ് ചെയ്ത് വിജയകരമായി മറ്റു തിയറ്ററുകളില്‍ ഓടിക്കുന്നതിനിടെ, മലയാള സിനിമകളുടെ പ്രദര്‍ശനം നിര്‍ത്തി പിവിആര്‍.ഡിജിറ്റല്‍ കണ്ടന്റ് പ്രൊജക്ഷനെ തുടര്‍ന്നുള്ള തര്‍ക്കവുമായി ബന്ധപ്പെട്ടാണ് മലയാള സിനിമകളുടെ പ്രദര്‍ശനം പിവിആര്‍ നിര്‍ത്തിയത്.

ഫഹദ് ഫാസിലിന്റെ ആവേശം, വിനീത് ശ്രീനിവാസന്റെ വര്‍ഷങ്ങള്‍ക്കു ശേഷം, ഉണ്ണി മുകുന്ദന്റെ ജയ് ഗണേഷ് തുടങ്ങിയ ചിത്രങ്ങളാണ് ഇന്നലെ റിലീസ് ചെയ്തത്. പുതിയ തീരുമാനത്തോടെ, ഇന്ത്യയിലെ മുഴുവന്‍ പിവിആര്‍ സ്‌ക്രീനുകളിലെയും മലയാളം ഷോകള്‍ മുടങ്ങി. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലൊന്നും മലയാള സിനിമകളുടെ പ്രദര്‍ശനമുണ്ടായില്ല. ഫോറം മാളില്‍ ആരംഭിച്ച പുതിയ പിവിആര്‍ ഐനോക്‌സിലും പുതിയ മലയാള ചിത്രങ്ങളുടെ റിലീസില്ല.

നിര്‍മാണം പൂര്‍ത്തിയാക്കുന്ന മലയാള സിനിമകളുടെ ഡിജിറ്റല്‍ കണ്ടന്റ് മാസ്റ്ററിങ് ചെയ്ത് തിയറ്ററുകളില്‍ എത്തിച്ചിരുന്നത് യുഎഫ്ഒ, ക്യൂബ് തുടങ്ങിയ കമ്പനികളായിരുന്നു. എന്നാല്‍ ഇത്തരം കമ്പനികള്‍ ഉയര്‍ന്ന നിരക്ക് ഈടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നിര്‍മാതാക്കളുടെ സംഘടന പ്രൊഡ്യൂസേഴ്‌സ് ഡിജിറ്റല്‍ കണ്ടന്റ് എന്ന സംവിധാനം വഴി സ്വന്തമായി മാസ്റ്ററിങ് യൂണിറ്റ് ആരംഭിച്ചിരുന്നു. പുതിയതായി നിര്‍മിക്കുന്ന തിയറ്ററുകള്‍ ഈ സംവിധാനം ഉപയോഗിക്കണമെന്നും നിര്‍മാതാക്കളുടെ സംഘടന ആവശ്യപ്പെട്ടിരുന്നു.

18,000 കോടി സമാഹരിക്കുക ലക്ഷ്യം; വൊഡഫോണ്‍ ഐഡിയ എഫ്പിഒ ഏപ്രില്‍ 18മുതല്‍, ഓഹരിയ്ക്ക് 10 രൂപ തറവില

0

ന്യൂഡല്‍ഹി: കൂടുതല്‍ മൂലധനം കണ്ടെത്താനായി 18000 കോടിയുടെ ഫോളോ ഓണ്‍ പബ്ലിക് ഓഫറുമായി പ്രമുഖ ടെലികോം കമ്പനി വൊഡഫോണ്‍ ഐഡിയ. ഏപ്രില്‍ 18മുതല്‍ എഫ്പിഒയില്‍ പങ്കെടുക്കാം. ഐപിഒയ്ക്ക് ശേഷം കൂടുതല്‍ മൂലധനം കണ്ടെത്താന്‍ കമ്പനികള്‍ അധികമായി ഇറക്കുന്ന ഓഹരികളാണ് എഫ്പിഒ.

ഒരു ഓഹരിയ്ക്ക് 10 രൂപ തറവില നിശ്ചയിച്ചാണ് ഓഹരികള്‍ ഇഷ്യു ചെയ്യുന്നത്. പരിധി 11 രൂപയായും നിശ്ചയിച്ചിട്ടുണ്ട്. എഫ്പിഒ ഓഫര്‍ ഏപ്രില്‍ 22ന് അവസാനിക്കും. ആങ്കര്‍ ബിഡുകള്‍ക്ക് ഏപ്രില്‍ 16-ന് അംഗീകാരം ലഭിക്കുമെന്ന് എക്സ്ചേഞ്ച് ഫയലിംഗില്‍ കമ്പനി അറിയിച്ചു. ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകര്‍ക്കായുള്ള ആങ്കര്‍ ബിഡുകള്‍ക്ക് ഏപ്രില്‍ 16ന് അംഗീകാരം നല്‍കുമെന്ന് കമ്പനി അറിയിച്ചു.

എസ്ബിഐ ക്യാപ്‌സ്, ആക്‌സിസ് ക്യാപിറ്റല്‍ അടക്കമുള്ള കമ്പനികളെയാണ് ലീഡ് മാനേജര്‍മാരായി വൊഡഫോണ്‍ ഐഡിയ നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 1,298 ഇക്വിറ്റി ഷെയറുകളുടെ ബിഡ് ലോട്ടിനെങ്കിലും അപേക്ഷിക്കണം. പ്രൈസ് ബാന്‍ഡിലെ ഏറ്റവും ഉയര്‍ന്ന നിരക്കിനെ അടിസ്ഥാനമാക്കിയാല്‍ ഒരു ലോട്ട് ഷെയറിന് 14,278 രൂപ നിക്ഷേപിക്കണം. നിക്ഷേപകര്‍ക്ക് അതിനുശേഷം 1,298 ഓഹരികളുടെ ഗുണിതങ്ങളായും അപേക്ഷിക്കാവുന്നതാണ്.

സ്വര്‍ണവില എങ്ങോട്ട്?, 54,000ലേക്ക് കുതിപ്പ്; ഒറ്റയടിക്ക് വര്‍ധിച്ചത് 800 രൂപ

0

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്നത് തുടരുന്നു. 800 രൂപ ഉയര്‍ന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,760 രൂപയായി. ഗ്രാമിന് നൂറ് രൂപയാണ് വര്‍ധിച്ചത്. 6720 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞ മാസം 29ന് ആണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവിലയാണ് ഈ മാസം മൂന്നാംതീയതി മുതല്‍ വീണ്ടും ഉയരാന്‍ തുടങ്ങിയത്. പത്ത് ദിവസത്തിനിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്.