16.4 C
London
Saturday, April 18, 2026

പ്രേമലു ഇനി ഒടിടിയിൽ കാണാം; സ്ട്രീമിങ് ആരംഭിച്ചു

- Advertisement -spot_img

ലയാളത്തിൽ വമ്പൻ സൂപ്പർഹിറ്റായി മാറിയ പ്രേമലു ഒടിടിയിൽ. ഡിസ്നി ഹോട്സ്റ്റാർ പ്ലസിലൂടെ ഇന്നു മുതലാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചത്. മലയാളം ഒറിജിനലിന് പുറമെ തമിഴ്, ഹിന്ദി മൊഴിമാറ്റ പതിപ്പുകളും ഹോട്ട്സ്റ്റാറില്‍ ലഭ്യമാണ്. രണ്ട് മാസത്തിലേറെ വിജയകരമായി തിയറ്ററിൽ ഓടിയതിനു ശേഷമാണ് പ്രേമലു ഒടിടിയിൽ എത്തുന്നത്.

നസ്ലിനേയും മമിതയേയും പ്രധാന കഥാപാത്രങ്ങളാക്കി ​ഗിരീഷ് എഡി സംവിധാനം ചെയ്ത ചിത്രമാണ് പ്രേമലു. ഫെബ്രുവരി 9നാണ് ചിത്രം തിയറ്ററില്ർ റിലീസ് ചെയ്യുന്നത്. കേരളത്തിൽ സൂപ്പർഹിറ്റായതിനു പിന്നാലെ ചിത്രം തെലുങ്കിലും തമിഴിലും വൻ വിജയം സ്വന്തമാക്കി. അതോടെ സംവിധായകൻ എസ്എസ് രാജമൗലിയുടെ മകൻ കാർത്തികേയ ചിത്രത്തിന്റെ തെലുങ്ക് മൊഴിമാറ്റ അവകാശം സ്വന്തമാക്കുകയായിരുന്നു. അഹ വീഡിയോയിലാണ് ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് ലഭ്യമാകുക.

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ ചിത്രങ്ങൾക്കുശേഷം ​ഗിരീഷ് സംവിധാനം ചെയ്ത ചിത്രമാണ് പ്രേമലു. മൂന്ന് കോടി മുതൽ മുടക്കിൽ ഒരുങ്ങിയ ചിത്രം 100 കോടി ക്ലബ്ബും കടന്ന് മുന്നേറിയിരുന്നു. ഭാവന സ്റ്റുഡിയോസാണ് ചിത്രം നിർമിച്ചത്.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here