Home Uncategorized ഒയാസിസ് ഫിറ്റ്നസ് അക്കാദമിയിൽ രക്തദാന ക്യാംപ് നടത്തി

ഒയാസിസ് ഫിറ്റ്നസ് അക്കാദമിയിൽ രക്തദാന ക്യാംപ് നടത്തി

0
ഒയാസിസ് ഫിറ്റ്നസ് അക്കാദമിയിൽ രക്തദാന ക്യാംപ് നടത്തി

മാനന്തവാടി: കോറോം ഒയാസിസ് ഫിറ്റ്നസ് അക്കാദമിയുടെ ഒന്നാം വാർഷികാഘോഷത്തോടനുബന്ധിച്ച് രക്തദാന ക്യാംപ് സംഘടിപ്പിച്ചു. എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം ക്യാമ്പിൽ രക്തം ദാനം ചെയ്യുകയും ലഹരി വിരുദ്ധ സന്ദേശം നൽകുകയും ചെയ്തു.
“രക്തദാനമാകട്ടെ നമ്മുടെ ലഹരി” എന്ന് അദ്ദേഹം ചടങ്ങിൽ ആഹ്വാനം ചെയ്തു.”നാം ഭൂമിയിൽ എത്രകാലം ജീവിക്കുന്നു എന്നതിലല്ല,മറിച്ച് സമൂഹത്തിന് വേണ്ടി എന്ത് ചെയ്യുന്നു എന്നതിലാണ് ജീവിതത്തിന്റെ അർത്ഥമെന്നും,നമ്മുടെ സ്നേഹവും സമയവും അർഹതപ്പെട്ടവർക്ക് നൽകാൻ എല്ലാവരും തയ്യാറാകണമെന്നും” അദ്ദേഹം കൂട്ടിച്ചേർത്തു.
ഒയാസിസ് ഫിറ്റ്നസ് അക്കാദമി സി.ഇ.ഒ.പ്രസാദ് ആലഞ്ചേരി അധ്യക്ഷത വഹിച്ചു. ആരോഗ്യ മേഖലയിലെ പ്രമുഖരായ ഡോ.എം.കെ. അനുപ്രിയ,നഴ്‌സിങ് ഓഫിസർ നിഷ മാത്യു, ബ്ലഡ് ബാങ്ക് കൗൺസിലർ സിബി മാത്യു, ലാബ് ടെക്നീഷ്യൻ മിന്നി ജോൺ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
ഫിറ്റ്നസ് അക്കാദമി അംഗങ്ങളും നാട്ടുകാരും ഉൾപ്പെടെ നിരവധി പേർ ക്യാമ്പിൽ പങ്കാളികളായി. ഒന്നാം വാർഷികം ഇത്തരമൊരു ജീവകാരുണ്യ പ്രവർത്തനത്തിലൂടെ ആഘോഷിച്ചത് നാടിന് വലിയൊരു മാതൃകയായി മാറി.

LEAVE A REPLY

Please enter your comment!
Please enter your name here