മുട്ടില്‍: നാലുവര്‍ഷ ബിരുദ പ്രോഗ്രാമിന്റെ ഭാഗമായി ഡബ്ല്യുഎംഒ കോളജില്‍ ഇലക്‌ട്രോണിക്‌സ്, ഫിസിക്‌സ് വിഭാഗങ്ങള്‍ സംഘടിപ്പിച്ച ഇന്റേണ്‍ഷിപ് സമാപിച്ചു. 13ന് ആരംഭിച്ച പരിപാടിയില്‍ പൊന്നാനി എംഇഎസ്, മുക്കം എംഎഎംഒ, താനൂര്‍ ഗവ., തിരൂരങ്ങാടി പിഎസ്എംഒ, മാനന്തവാടി ഗവ., ബത്തേരി സെന്റ് മേരീസ് കോളജുകളില്‍നിന്നായി 61 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. സമാപന സദസ് പ്രിന്‍സിപ്പല്‍ ഡോ.വിജി പോള്‍ ഉദ്ഘാടനം ചെയ്തു. ഇലക്ട്രോണിക്‌സ് വിഭാഗം മേധാവി സിബി ജോസഫ് അധ്യക്ഷത വഹിച്ചു. കോളജ് ഡയറക്ടര്‍ അഡ്വ.പി. റഹിം സര്‍ട്ടിഫിക്കറ്റ്് വിതരണം നിര്‍വഹിച്ചു. ഐക്യുഎസി കോ ഓര്‍ഡിനേറ്റര്‍ ഡോ.പി. നജ്മുദ്ദീന്‍, ഇന്റേണ്‍ഷിപ് കോ ഓര്‍ഡിനേറ്റര്‍മാരായ ഡോ.കെ.കെ. സിറാജുദ്ദീന്‍, കെ. മുഫ്‌ലിഹ് എന്നിവര്‍ പ്രസംഗിച്ചു.

