13.1 C
London
Wednesday, April 22, 2026

കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് വായ്പ വിതരണം

- Advertisement -spot_img

സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരി നഗരസഭ സിഡിഎസ് 2 ൻ്റെ നേതൃത്വത്തിൽ വനിത വികസന കോർപ്പറേഷനുമായി സഹകരിച്ച് അയൽക്കൂട്ടങ്ങൾക്ക് സംരംഭ വികസനത്തിനായി വായ്പ വിതരണം ചെയ്തു.ബത്തേരി നഗരസഭ സിഡിഎസിൻ്റെ കീഴിൽ വരുന്ന 33 അയൽക്കൂട്ടങ്ങൾക്കായി 2.70 കോടി രൂപയുടെ വിതരണം ചെയ്തത്. കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങളുടെ സാമ്പത്തിക ശാക്തീകരണം ലക്ഷ്യമാക്കി ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ സിഡിഎസുകൾക്ക് വിവിധ പൊതുമേഖല സ്ഥാപനങ്ങളുമായി സഹകരിച്ചുകൊണ്ട് വായ്പ ലഭ്യമാക്കി വരുന്നുണ്ട്.ജില്ലയിലെ വിവിധ സിഡിഎസുകളിൽ പദ്ധതി നടപ്പിലാക്കി വരുന്നു.7% പലിശനിരക്കിലാണ് ജില്ലാ മിഷൻ വായ്പ ലഭ്യമാക്കി നൽകുന്നത്. അയൽക്കൂട്ടം അംഗങ്ങൾക്ക് സംരംഭം തുടങ്ങുന്നതിനാണ് ഇത്തരം വായ്പ നൽകുന്നത്. ഇതിലൂടെ സ്ത്രീ സ്വയംപര്യാപ്തത ഉറപ്പുവരുത്തുന്നു.

ബത്തേരി സിഡിഎസ് ചെയർപേഴ്സൺ രാജലക്ഷ്മി അധ്യക്ഷയായി, നഗരസഭ ചെയർപേഴ്സൺ റസീന അബ്ദുൽ ഖാദർ, വൈസ് ചെയർപേഴ്സൺ ഇന്ദ്രജിത്ത് , കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ കെ. പി ജയചന്ദ്രൻ , അസി.മിഷൻ കോർഡിനേറ്റർ സലീന കെ. എം, ജില്ലാ പ്രോഗ്രാം മാനേജർ സുഹൈൽ. പി. കെ, ഹുദൈഫ്.പി,ശ്രുതി രാജൻ,സുകന്യ ഐസക്ക്, സിഡിഎസ് വൈസ് ചെയർപേഴ്സൺ ദിവ്യ , തുടങ്ങിയവർ പങ്കെടുത്തു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here