Home Uncategorized മുഖംമൂടി ധരിച്ച് വെല്ലുവിളി വിഡിയോകള്‍, വ്‌ലോഗര്‍ നിയാസ് കൊട്ടാരം പിടിയില്‍

മുഖംമൂടി ധരിച്ച് വെല്ലുവിളി വിഡിയോകള്‍, വ്‌ലോഗര്‍ നിയാസ് കൊട്ടാരം പിടിയില്‍

0
മുഖംമൂടി ധരിച്ച് വെല്ലുവിളി വിഡിയോകള്‍, വ്‌ലോഗര്‍ നിയാസ് കൊട്ടാരം പിടിയില്‍

വളാഞ്ചേരി: സമൂഹമാധ്യമങ്ങളില്‍ മുഖംമൂടി ധരിച്ച് ആളുകളെ വെല്ലുവിളിച്ചിരുന്ന വ്‌ലോഗര്‍ വളാഞ്ചേരി കൊട്ടാരം സ്വദേശി നിയാസ് കൊട്ടാരം പിടിയില്‍. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാളെ എറണാകുളത്തുനിന്നാണ് വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. വളാഞ്ചേരിയിലും ജില്ലയിലെ വിവിധ സ്റ്റേഷനുകളിലുമായി ഇയാള്‍ക്കെതിരെ നിരവധി കേസുകളുണ്ട്.

പകല്‍ സമയം ‘പ്രൊമോഷന്‍’ എന്ന പേരില്‍ വ്യാപാര സ്ഥാപനങ്ങളില്‍ സാന്നിധ്യം അറിയിച്ച് രാത്രിയാകുമ്പോള്‍ ജനവാസ കേന്ദ്രങ്ങളിലേക്കും റോഡുകളിലേക്കും കക്കൂസ് മാലിന്യം തള്ളുന്നതായും ഇയാള്‍ക്കെതിരെ പരാതിയുണ്ടായിരുന്നു. കൂടാതെ ഇന്‍സ്റ്റഗ്രാംവഴി ചെറുപ്പക്കാരെ ലഹരിയിലേക്കും അക്രമത്തിലേക്കും തള്ളുന്ന തരത്തിലുള്ള വിഡിയോകളും പ്രചരിപ്പിച്ചിരുന്നു.

തുടര്‍ച്ചയായ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത് പ്രതിക്കെതിരെ കാപ്പ ചുമത്താന്‍ പൊലീസ് ശുപാര്‍ശചെയ്തു. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here