Home Uncategorized കുംഭമേളയിലെ വൈറൽ പെൺകുട്ടിയുടെ വിവാഹം: ദേശീയ SC/ST കമ്മീഷന് മുന്നിൽ DGP നേരിട്ട് ഹാജരാകും; വീഴ്ചയില്ലെന്ന് അറിയിക്കും

കുംഭമേളയിലെ വൈറൽ പെൺകുട്ടിയുടെ വിവാഹം: ദേശീയ SC/ST കമ്മീഷന് മുന്നിൽ DGP നേരിട്ട് ഹാജരാകും; വീഴ്ചയില്ലെന്ന് അറിയിക്കും

0
കുംഭമേളയിലെ വൈറൽ പെൺകുട്ടിയുടെ വിവാഹം: ദേശീയ SC/ST കമ്മീഷന് മുന്നിൽ DGP നേരിട്ട് ഹാജരാകും; വീഴ്ചയില്ലെന്ന് അറിയിക്കും

കുംഭമേളയിലെ വൈറൽ പെൺകുട്ടിയുടെ വിവാഹത്തിൽ ദേശീയ SC/ST കമ്മീഷന് മുന്നിൽ ഡി.ജി.പി നേരിട്ട് ഹാജരാകും. രേഖകൾ പ്രകാരം 18 വയസ് പൂർത്തിയായെന്നും കല്യാണം നടത്തിയതിൽ വീഴ്ചയില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിക്കും. രേഖകൾ പ്രകാരം 18 വയസ് പൂർത്തിയായി. രേഖകൾ വ്യാജമല്ലെന്ന് ഉറപ്പിച്ചെന്നും നിലപാട്. നാളെയാണ് ഡൽഹിയിൽ ഡിജിപി ഹാജരാകുന്നത്.

പെൺകുട്ടിയെ കാണാതായിട്ടില്ലെന്നും കാണാതായെന്ന പ്രചാരണം തെറ്റെന്നും പൊലീസ് അറിയിക്കും. പെണ‍്‍കുട്ടി കേരളത്തിലുണ്ട്. പൊലീസ് നിരീക്ഷണം തുടരുന്നു. പൊലീസ് സംരക്ഷണം നൽകാനും തയാറെന്നും നിലപാട് അറിയിക്കും. അതേസമയം പെൺകുട്ടിയുടെ മൊഴി എടുക്കണം എന്ന നിലപാടിലാണ് മധ്യപ്രദേശ് പൊലീസ്. എന്നാൽ, അവർക്ക് ഇതുവരെ പെൺകുട്ടിയെയും ഫർമാനെയും കണ്ടെത്താനായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here