13.9 C
London
Sunday, April 19, 2026

ഒറ്റദിവസം ഒരു യൂണിറ്റില്‍ കളക്ഷന്‍ 2 ലക്ഷം രൂപ; ഉല്ലാസയാത്രയില്‍ കെഎസ്ആര്‍ടിസിക്ക് റെക്കോര്‍ഡ്

- Advertisement -spot_img

പത്തനംതിട്ട: അവധിക്കാല ഉല്ലാസയാത്രയില്‍ കെഎസ്ആര്‍ടിസി പത്തനംതിട്ട യൂണിറ്റിന് റെക്കോര്‍ഡ്. പത്തനംതിട്ട യൂണിറ്റിലെ ബജറ്റ് ടൂറിസം സെല്‍ ഇന്നലെ മാത്രം 2,00,200 രൂപ കളക്ഷന്‍ നേടിയാണ് റെക്കോര്‍ഡിട്ടത്. ഇതോടെ ജില്ലയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന കളക്ഷന്‍ നേടിയ ബജറ്റ് ടൂറിസം സെല്ലായി പത്തനംതിട്ട മാറി.

നാല് ട്രിപ്പുകളിലൂടെയാണ് ഈ നേട്ടം. 11-ന് പുറപ്പെട്ട് 13-ന് തിരിച്ചെത്തിയ രാമേശ്വരം ട്രിപ്പ്, 12-ന് വൈകീട്ട് പുറപ്പെട്ട് 13-ന് തിരിച്ചെത്തിയ രണ്ട് ഗുരുവായൂര്‍ ട്രിപ്പ്, 13-ന് നടന്ന ഗവി ട്രിപ്പ് എന്നിവയിലൂടെയാണ് രണ്ട് ലക്ഷത്തിലധികം കളക്ഷനിലെത്തിയത്. നാല് ട്രിപ്പിലായി 133 പേര്‍ പങ്കെടുത്തു.

ഒരു വര്‍ഷം ഏറ്റവും കൂടുതല്‍ ട്രിപ്പ് നടത്തിയതില്‍ പത്തനംതിട്ട ബജറ്റ് ടൂറിസം സെല്ലിനായിരുന്നു ഒന്നാംസ്ഥാനം. സംസ്ഥാനത്തിനുള്ളിലും പുറത്തേക്കുമായി 697 ട്രിപ്പുകളാണ് നടത്തിയത്. 494 ട്രിപ്പ് നടത്തിയ തിരുവനന്തപുരം സിറ്റി രണ്ടാംസ്ഥാനത്തും 477 ട്രിപ്പുമായി കോട്ടയം മൂന്നാമതുമെത്തി.

ഗോവയില്‍ പോയി അടിച്ചുപൊളിക്കാനും കെഎസ്ആര്‍ടിസി. അവസരം ഒരുക്കുകയാണ്. പത്തനംതിട്ട യൂണിറ്റ് ബജറ്റ് ടൂറിസം സെല്‍ ആദ്യമായി ഗോവയിലേക്ക് ക്രമീകരിക്കുന്ന ട്രിപ്പ് മേയിലാണ്. തീയതി വൈകാതെ നിശ്ചയിക്കും. വേളാങ്കണ്ണി, പളനി, ഊട്ടി, തഞ്ചാവൂര്‍, കൊടൈക്കനാല്‍ എന്നിവിടങ്ങളിലേക്കും സംസ്ഥാനത്തെ പലയിടങ്ങളിലേക്കും അടുത്തമാസം ട്രിപ്പുകള്‍ ഉണ്ടാകും. വിവരങ്ങള്‍ക്കും ബുക്കിങ്ങിനും ഫോണ്‍: 9495752710, 9995332599.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here