16.4 C
London
Sunday, April 19, 2026

എട്ടുമണിയോടെ പിന്‍വശത്തു കൂടി വീടിനുള്ളില്‍ കയറി, തക്കം പാര്‍ത്ത് ഒളിച്ചിരുന്നു; 16 കാരിയെ കൊന്നത് വന്‍ ആസൂത്രണത്തോടെയെന്ന് പൊലീസ്

- Advertisement -spot_img

കോഴിക്കോട്: മൂഴിക്കലില്‍ 16 വയസ്സുള്ള പെണ്‍കുട്ടിയെ ബന്ധുവായ യുവാവ് കൊലപ്പെടുത്തിയ സംഭവത്തില്‍ വന്‍ ആസൂത്രണമെന്ന് പൊലീസ്. പെണ്‍കുട്ടിയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടു കൂടിയാണ് പ്രതി അദ്‌നാന്‍ വീടിനുള്ളില്‍ കടന്നത്. എല്ലാവരും ഉറങ്ങിയ തക്കം നോക്കി വീടിനകത്തു കയറി നസ്രീനയെ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. കൊലപാതകത്തിന് ശേഷം പ്രതി അദ്‌നാനെ മറ്റൊരു മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

രാത്രി 10 മണി വരെ അടുക്കളയുടെ ഭാഗത്തെ വാതില്‍ കുറ്റിയിടില്ല എന്നു മനസ്സിലാക്കിയ അദ്‌നാന്‍ എട്ടു മണിയോടെ വീടിനകത്തു പ്രവേശിച്ച് ഒളിച്ചിരുന്നുവെന്നാണ് വിവരം. സഹോദരിമാരുടെ മക്കളാണ് അദ്‌നാനും നസ്രിനയും. ഇതേ വീട്ടില്‍ താമസിച്ചിരുന്ന അദ്‌നാനെ മോശം കൂട്ടുകെട്ടും മോഷണശ്രമവും ആരോപിച്ച് ഡിസംബറില്‍ വീട്ടില്‍ നിന്നു പുറത്താക്കിയിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.

കഴുത്തിൽ തുണി മുറുക്കി ശ്വാസംമുട്ടിച്ചതാണ് നസ്രീനയുടെ മരണകാരണമെന്നും ടേപ്പ് ഉപയോഗിച്ചു മുഖം മുഴുവൻ ചുറ്റിയതിനാൽ ശ്വാസംമുട്ടിയാണ് അദ്നാന്റെ മരണമെന്നും ചേവായൂർ പൊലീസ് അറിയിച്ചു. വല്യുപ്പയുടെ തറവാട്ടിലാണ് നസ്രീനയും ഉമ്മയും താമസിക്കുന്നത്. പുലർച്ചെ ഒരുമണിക്കും 4.30 നും ഇടയിലാണ് സംഭവം. മുകൾനിലയിൽനിന്നു ശബ്ദം കേട്ടു വല്യുമ്മ സഫിയ ഉണർന്നു.

അടുത്ത മുറിയിൽ കിടന്ന നസ്രീനയുടെ ഉമ്മ റംസീനയെ വിളിച്ചെങ്കിലും ഉണർന്നില്ല. തുടർന്നു ബന്ധുക്കളെ ഫോണിൽ വിളിച്ചുവരുത്തി. അവരുടെ പരിശോധനയിലാണ് നസ്രീനയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. പായ്ക്കിങ് ടേപ്പു കൊണ്ടു കൈകാലുകൾ കെട്ടിയ നിലയിൽ കട്ടിലിൽ കിടക്കുകയായിരുന്നു. മറ്റൊരു മുറിയിൽ കണ്ടെത്തിയ അദ്നാനെ പൂട്ടിയിട്ട ശേഷം പൊലീസിനെ അറിയിച്ചു. നസ്രീനയെ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

പൊലീസ് യുവാവിന്റെ മുറി തുറക്കാൻ ശ്രമിച്ചെങ്കിലും ഉള്ളിൽനിന്നു പൂട്ടിയ നിലയിലായിരുന്നു. വാതിൽ പൊളിച്ച് അകത്തു കയറിയപ്പോൾ കട്ടിലിനടിയിൽ അദ്നാൻ അബോധാവസ്ഥയിൽ കിടക്കുകയായിരുന്നു. ഉടന്‍ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മർകസ് ഇന്റർനാഷനൽ സ്കൂൾ വിദ്യാർഥിനിയാണ് മരിച്ച നസ്രീന. അദ്നാൻ തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ വീടിന്റെ പിൻവശത്തെ വാതിലിൽ എത്തിയതായി സിസിടിവി ദൃശ്യത്തിൽ വ്യക്തമായിട്ടുണ്ട്.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here