16.7 C
London
Saturday, April 18, 2026

‘കേരളത്തിൽ 79.63 ശതമാനം പോളിങ്, പോസ്റ്റൽ വോട്ടിന്റെ കൃത്യമായ കണക്ക് വോട്ടെണ്ണൽ ദിവസം മാത്രമേ ലഭ്യമാകൂ’; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

- Advertisement -spot_img

നിയമസഭാ തെരഞ്ഞെടുപ്പിലെ പോളിങ് കണക്കുകൾ പുറത്ത് വിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇവിഎമ്മും തപാലും ചേർത്ത് കേരളത്തിൽ 79.63 ശതമാനമാണ് പോളിംഗാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ അന്തിമ കണക്കുകൾ ലഭ്യമായിട്ടില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ യു. രത്തൻ ഖേൽക്കർ അറിയിച്ചു. ബൂത്തിലെത്തി വോട്ടു ചെയ്തവരുടെ വിശദമായ കണക്ക് പുറത്തുവിട്ടു. 99,40,379 പുരുഷൻമാർ 1,13,03,410 സ്ത്രീകൾ 153 ട്രാൻസ് ജെൻഡേഴ്സ് എന്നിവരുൾപ്പെടെ ആകെ 2,12,43,942 പേരാണ് ബൂത്തുകളിൽ വോട്ട് ചെയ്തത്.

സർവീസ് വോട്ട് കൂടി ചേർത്താൽ മാത്രമേ കണക്കുകൾ പൂർണമാകൂ. നിലവിൽ എല്ലാ വിവരങ്ങളും രാഷ്‌ട്രീയ പാർട്ടികൾക്ക് നൽകിയിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു. നടപടി ക്രമങ്ങളിൽ കാലതാമസം ഉണ്ടായിട്ടില്ല. സുതാര്യമായ നടപടികളാണ് സ്വീകരിച്ചത്. അന്തിമ കണക്കുകൾ സ്ഥിരീകരിക്കാൻ സമയം എടുക്കുമെന്നും രത്തൻ ഖേൽക്കർ അറിയിച്ചു.

പോസ്റ്റൽ, സർവീസ് വീട്ടിലെ വോട്ട് കണക്കുകൾ പൂർണമായി നൽകിയിട്ടില്ല. 53,984 സർവീസ് വോട്ട് കൗണ്ടിംഗ് ദിവസം വരെയുണ്ടായി. 96.3 ആണ് മുതിർന്ന പൗരന്മാരുടെ വോട്ട് ശതമാനം 60,734 ഭിന്ന ശേഷിക്കാർ വോട്ട് ചെയ്തു. 96.7% ഹോം വോട്ട്. 32,172 അവശ്യവിഭാഗം വോട്ട് ചെയ്തു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള 1,35,068 ഉദ്യോഗസ്ഥർ വോട്ട് ചെയ്തു (96.37%). 3,68,193 ആകെ പോസ്റ്റൽ വോട്ടുകൾ.ലഭ്യമായ കണക്കുകൾ പ്രകാരം അന്തിമ പോളിങ് ശതമാനം 79.63 ആയിരിക്കുമെന്നും രത്തൻ ഖേൽക്കർ അറിയിച്ചു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here