16.4 C
London
Saturday, April 18, 2026

‘ഷാഫി പറമ്പിലിനെതിരെ വർഗീയ പരാമർശം’; റിപ്പോർട്ടർ ചാനലിനെതിരെ പരാതിയുമായി കോൺഗ്രസ്

- Advertisement -spot_img

റിപ്പോർട്ടർ ചാനലിനെതിരെ പരാതിയുമായി കോൺഗ്രസ്. റിപ്പോർട്ടർ ചാനൽ എംഡി ആന്റോ അഗസ്റ്റിനെതിരെ കോൺഗ്രസ്‌ പരാതി നൽകി. ചാനലിൽ ഷാഫി പറമ്പിൽ എംപിക്കെതിരെ ആന്റോ നടത്തിയ വർഗീയ പരാമർശത്തിനെതിരെയാണ് പരാതി.

പാലക്കാട് ജില്ലാ പോലീസ് മേധാവിക്കാണ് പരാതി നൽകിയത്. ആന്റോയുടെ പരാമർശം കേരളത്തിൽ മത സ്പർദ്ധ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്നും പരാതിയിൽ പറയുന്നു. ടെലിവിഷൻ ചർച്ചയ്ക്കിടെയാണ് വർഗീയ പരാമർശം നടത്തിയത്. യൂത്ത് കോൺഗ്രസ് നേതാവ് പ്രമോദ് താണ്ടലോടാണ് പരാതി നൽകിയത്. ചാനലിനെതിരെയും എം ഡിക്കെതിരെയും കേസെടുക്കണമെന്ന് പ്രമോദ് ആവശ്യപ്പെട്ടു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here