7.9 C
London
Sunday, April 19, 2026

വനിത ഇൻഫ്ളുവൻസർമാരുടെ ചുരം നടത്തത്തിന് ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ് .

- Advertisement -spot_img

കൽപ്പറ്റ: ലോകസമാധാന സന്ദേശവുമായി വനിതാ ഇൻഫ്ളുവൻൻസർമാർ വയനാട് ചുരത്തിൽ നടത്തിയ രാത്രി നടത്തത്തിന് ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ് ലഭിച്ചു. മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ
മീഡിയ വിംഗ്സ് വർഷം തോറും നടത്തുന്ന മിസ്റ്റി ലൈറ്റ്സ് പരിപാടിയുടെ ആറാം എഡിഷനാണ് ഈ നേട്ടം സ്വന്തമാക്കിയത്.

വയനാട് ജില്ലയുടെ ടൂറിസം പ്രോത്‌സാഹനത്തിൻ്റെ ഭാഗമായി 2020 മുതലാണ് മിസ്റ്റി ലൈറ്റ്സ് എന്ന പേരിൽ വനിതാ ഇൻഫ്ളുവൻസേഴ്‌സ് മീറ്റ് നടത്തുന്നത്. വനിതാ ദിനത്തോടനുബന്ധിച്ച് നടത്തുന്ന പരിപാടിയോട്
ഇതിനോടകം ജില്ലാ ഭരണകൂടവും ഡി. ടി. പി സിയും ഉൾപ്പടെ നിരവധി പേർ സഹകരിച്ചിട്ടുണ്ട്. കൽപ്പറ്റ ബൈപാസ് റോഡിൽ നടക്കുന്ന മലബാർ ഗ്രാൻഡ് ഫെസ്റ്റിൻ്റെ ഭാഗമായി വൈത്തിരി പാർക്കുമായി ചേർന്നാണ് ഇത്തവണ ലോക സമാധാനത്തിനായി ചുരം വ്യൂ പോയിൻ്റിൽ രാത്രി നടത്തം സംഘടിപ്പിച്ചത് .

കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറിലധികം വനിതാ ഇൻഫ്‌ളുവൻസർമാരാണ് രണ്ട് ദിവസത്തെ മിസ്റ്റി ലൈറ്റ്സിൽ പങ്കെടുത്തത്.
ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡിൻ്റെ പ്രൊഫഷണൽ സർട്ടിഫിക്കറ്റ് മലബാർ ഗ്രാൻഡ് ഫെസ്റ്റ് വേദിയിൽ സംഘടിപ്പിച്ച ചടങ്ങിൽ ടി. സിദ്ദീഖ് എം .എൽ. എ സംഘാടകർക്ക് കൈമാറി. ഒറിജിനൽ സർട്ടിഫിക്കറ്റ് ഈ മാസം 30 ന് പാലക്കാട് ലീഡ് കോളേജിൽ നടക്കുന്ന ലീഡ്സ് ഇൻഫ്ളുവൻസേഴ്‌സ് മീറ്റിൻ്റെ രണ്ടാം എഡിഷനിൽ വെച്ച് കൈമാറും.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here