6.7 C
London
Sunday, April 19, 2026

‘എനിക്ക് ഇം​ഗ്ലീഷ് വല്യ പിടിയില്ല…’; ഇം​ഗ്ലീഷിൽ ചോദിച്ച മാധ്യമപ്രവർത്തകനോട് മമ്മൂട്ടി,

- Advertisement -spot_img

തന്നോട് ചോദ്യം ചോദിക്കുന്ന മാധ്യമപ്രവർത്തകർക്ക് ചിലപ്പോഴെക്കെ ത​​​​​​ഗ്​ മറുപടി നൽകാറുണ്ട് നടൻ മമ്മൂട്ടി. ഇപ്പോഴിതാ വോട്ട് ചെയ്യാനെത്തിയപ്പോൾ ഒരു മാധ്യമപ്രവർത്തകന് മമ്മൂട്ടി നൽകിയ മറുപടിയാണ് വൈറലാകുന്നത്.

വോട്ട് ചെയ്ത ശേഷം കാറിലേക്ക് കയറാൻ ശ്രമിക്കവേയാണ് മമ്മൂട്ടിയെ മാധ്യമപ്രവർത്തകർ വളഞ്ഞത്. വോട്ട് ചെയ്തതിനെക്കുറിച്ച് ഇം​ഗ്ലീഷിലായിരുന്നു മാധ്യമപ്രവർത്തകന്റെ ചോദ്യം. ‘എനിക്ക് ഇം​ഗ്ലീഷ് വല്യ പിടിയില്ല’ എന്നാണ് ചിരിച്ചു കൊണ്ടുള്ള മമ്മൂട്ടിയുടെ മറുപടി.

തൃക്കാക്കര മണ്ഡലത്തിലെ പൊന്നുരുന്നി ക്രൈസ്റ്റ് കോൺവെന്റ് സ്കൂളിലെ 106-ാം നമ്പർ ബൂത്തിലാണ് മമ്മൂട്ടി വോട്ട് ചെയ്യാനെത്തിയത്. ഭാര്യ സുൽഫത്തിനൊപ്പമെത്തിയ താരത്തെ കാണാൻ വലിയ ജനക്കൂട്ടമാണ് സ്കൂൾ പരിസരത്ത് തടിച്ചുകൂടിയത്. രാവിലെ പത്ത് മണിക്ക് ശേഷമാണ് മമ്മൂട്ടിയെത്തിയത്.

ചെന്നൈയിലായിരുന്ന മമ്മൂട്ടി വോട്ട് രേഖപ്പെടുത്താൻ കൊച്ചിയിലേക്ക് വരികയായിരുന്നു. അതേസമയം 2026 ലെ കേരള നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് പുരോ​ഗമിക്കുമ്പോൾ തിരക്കുകൾക്കിടയിലും ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാകാൻ മലയാളത്തിന്റെ പ്രിയതാരങ്ങൾ പോളിങ് ബൂത്തുകളിലേക്ക് ഒഴുകിയെത്തുകയാണ്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സിനിമാ- സാംസ്‌കാരിക രംഗത്തെ പ്രമുഖർ വോട്ട് രേഖപ്പെടുത്താനെത്തുന്നത് വോട്ടർമാർക്കിടയിലും വലിയ ആവേശമാണ് സൃഷ്ടിക്കുന്നത്. വിദേശ യാത്രകൾക്കും ഷൂട്ടിങ് തിരക്കുകൾക്കും അവധി നൽകിയാണ് താരങ്ങൾ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കാൻ എത്തുന്നത് എന്നതും ശ്രദ്ധേയമാണ്.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here