10.1 C
London
Sunday, April 19, 2026

യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷയില്‍ കുതിച്ചുയര്‍ന്ന് ഓഹരി വിപണി, സെന്‍സെക്‌സ് 2700 പോയിന്റ് മുന്നേറി; രൂപയ്ക്ക് 50 പൈസ നേട്ടം

- Advertisement -spot_img

മുംബൈ: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് അയവ് വന്നതില്‍ പ്രതീക്ഷയര്‍പ്പിച്ച് ഓഹരി വിപണി. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 2700 പോയിന്റ് ആണ് മുന്നേറിയത്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി.

മേഖലയിലെ സമാധാനത്തിന് ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതമായ ഗതാഗതത്തിന് ഇറാന്‍ സമ്മതിച്ചതോടെ ആഗോള വിപണികളെല്ലാം മുന്നറ്റത്തിലാണ്. ഇതാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിച്ചത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇറാനെതിരായ ആക്രമണങ്ങള്‍ക്ക് രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് എണ്ണവില കുത്തനെ ഇടിഞ്ഞിരുന്നു. ബാരലിന് 94 ഡോളറിലേക്കാണ് എണ്ണ വില താഴ്ന്നത്. ഇതും വിപണിയില്‍ പ്രതിഫലിച്ചു.

ആര്‍ബിഐയുടെ റിപ്പോ നിരക്ക് പ്രഖ്യാപനത്തെ വിപണി ഉറ്റുനോക്കുന്നുണ്ട്. പണപ്പെരുപ്പത്തെക്കുറിച്ചുള്ള കാഴ്ചപ്പാടും ആര്‍ബിഐയുടെ പ്രഖ്യാപനവും വരും മണിക്കൂറുകളില്‍ വിപണിയെ സ്വാധീനിച്ചേക്കാം. ഡോളറിനെതിരെ രൂപയുടെ മൂല്യവും ഉയര്‍ന്നു. 50 പൈസയുടെ നേട്ടത്തോടെ 92.56 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. എണ്ണവില കുറഞ്ഞത് അടക്കമുള്ള ഘടകങ്ങളാണ് രൂപയ്ക്ക് നേട്ടമായത്.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here