7.9 C
London
Sunday, April 19, 2026

വീട്ടിലെ പ്രസവത്തില്‍ നവജാത ശിശു മരിച്ച സംഭവം; കൊലപാതകമെന്ന് പൊലീസ്

- Advertisement -spot_img

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീട്ടിലെ പ്രസവത്തില്‍ നവജാത ശിശു മരിച്ച സംഭവം കൊലപാതകമെന്നു പൊലീസ്. കട്ടിലിനടിയില്‍ നവജാത ശിശുവിനെ തുണിയില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു.

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മണ്ഡപത്തിന്‍കടവ് പൂഴനാട് പ്ലാവിളപുത്തന്‍വീട്ടില്‍ അല്‍ത്താഫ് ഷാനിന്റെ ഭാര്യ ഷംന (21) പൊലീസിന്റെ നിരീക്ഷണത്തിലാണ്.

യുവതിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയാല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവരൂവെന്ന് പൊലീസ് പറഞ്ഞു. കുഞ്ഞിന്റെ കഴുത്തിലും നെഞ്ചിലും മുറിവുകളുണ്ട്. ഞായറാഴ്ചയാണ് സംഭവം നടന്നത്. ഇറച്ചിക്കട തൊഴിലാളിയായ ഭര്‍ത്താവ് അല്‍ത്താഫ് ഉച്ചയ്ക്കു വീട്ടിലെത്തിയപ്പോള്‍ ഷംന വയറുവേദന കാരണം അവശനിലയിലായിരുന്നു.

ആശുപത്രിയിലേക്കു പോകാനായി ഷംനയെ ഓട്ടോറിക്ഷയില്‍ കയറ്റുന്നതിനിടെ ചെരിപ്പെടുക്കാന്‍ മുറിയില്‍ കയറിയപ്പോഴാണ് കട്ടിലിനടിയില്‍ രക്തം പുരണ്ട തുണി അല്‍ത്താഫ് കണ്ടത്. പരിശോധിച്ചപ്പോള്‍ തുണിക്കുള്ളില്‍ ചോരക്കുഞ്ഞായിരുന്നുവെന്ന് ഇദ്ദേഹം പറയുന്നു. തുടര്‍ന്ന് കുട്ടിയെയും ഷംനയെയും സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിന് ജീവനില്ലായിരുന്നു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here