7.9 C
London
Sunday, April 19, 2026

70.5 ലക്ഷം രൂപ വരവിൽ ഉൾപ്പെടുത്തിയില്ല, പയ്യന്നൂർ പാർട്ടി ഓഫീസ് നിർമ്മാണ തട്ടിപ്പ് ആരോപണം; കൂടുതൽ തെളിവുകൾ പുറത്ത് വിട്ട് വി കുഞ്ഞികൃഷ്ണൻ

- Advertisement -spot_img

പയ്യന്നൂരിലെ സിപിഐഎം പാർട്ടി ഓഫീസ് നിർമ്മാണ തട്ടിപ്പ് ആരോപണത്തിൽ കൂടുതൽ തെളിവുകൾ പുറത്ത് വിട്ട് വി കുഞ്ഞികൃഷ്ണൻ. ടി ഐ മധുസൂദനനും ടി വിശ്വനാഥനുമെതിരെയാണ് ആരോപണം. പണം അപഹരിച്ചുവെന്നാണ് ആരോപണം.

ക്രമക്കേടുകൾ നടന്നത് പാർട്ടി ഏരിയ സെക്രട്ടറിയായ ടി.ഐ. മധുസൂദനന്റെയും ടി. വിശ്വനാഥന്റെയും നേതൃത്വത്തിലെന്ന് കുഞ്ഞികൃഷ്ണൻ ആരോപിച്ചു. വരവിനേക്കാൾ കൂടുതൽ ചെലവ് രേഖപ്പെടുത്തി. 2016 വർഷത്തിൽ സഹകരണ ജീവനക്കാരിൽനിന്ന് സമാഹരിച്ച 70.5 ലക്ഷം രൂപ വരവിൽ ഉൾപ്പെടുത്തിയില്ല. കൂടാതെ നിക്ഷേപം വഴി ലഭിക്കേണ്ടുന്ന പലിശയും ഉൾപ്പെടുത്തിയില്ല.

ധനരാജ് ഫണ്ട് വക മാറ്റിയതിന്റെയും ഉദ്ദേശം ധനാപഹരണം. വിഷയങ്ങൾ ചോദ്യം ചെയ്തപ്പോൾ പുതിയ കണക്കുമായി ടി. വിശ്വനാഥൻ എത്തി. മിനുട്സ് ബുക്ക് ടിഐ മധുസൂദനൻ കടത്തിയെന്നും 35 ലക്ഷം രൂപ ധനരാജ് ഫണ്ടിൽ നിന്ന് വകമാറ്റിയെന്നും വി കുഞ്ഞിക്കൃഷ്ണൻ ആരോപിക്കുന്നു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here