6.7 C
London
Sunday, April 19, 2026

കുരിക്കത്തൂരില്‍ അനധികൃത പടക്കനിര്‍മാണത്തിനിടെയുണ്ടായ സ്‌ഫോടനം; കേസെടുത്ത് പൊലീസ്

- Advertisement -spot_img

കോഴിക്കോട് കുരിക്കത്തൂരില്‍ അനധികൃത പടക്കനിര്‍മാണത്തിനിടെ സ്‌ഫോടനമുണ്ടായ സംഭവത്തില്‍ കേസ് എടുത്ത് പൊലീസ്. ഒന്നാം പ്രതി വിഷ്ണുവിനെതിരെയാണ് കേസെടുത്തത്. വാടക വീട്ടിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് പേരാണ് മരിച്ചത്.

ആളുകളെ കൂട്ടി അനധികൃതമായി സ്‌ഫോടക വസ്തുക്കള്‍ നിര്‍മിച്ച് സൂക്ഷിച്ച് വെക്കുകയും, മരണം ഉണ്ടാക്കുകയും ചെയ്തതിന് ആണ് കേസ്. കുന്ദമംഗലം പൊലീസ് ആണ് കേസ് എടുത്തത്.

കോഴിക്കോട് രാമനാട്ടുകര പാറമ്മല്‍ മഠത്തില്‍ പറമ്പില്‍ രാഹുല്‍ (26), കോഴിക്കോട് മുണ്ടിക്കല്‍ത്താഴം പുതിയോട്ടുമേത്തല്‍ രാഹുല്‍ (27) എന്നിവരാണ് മരിച്ചത്. മരിച്ച മുണ്ടിക്കല്‍ത്താഴം സ്വദേശി രാഹുലിന്റെ സഹോദരന്‍ വിഷ്ണു (28), ഭാര്യ കോട്ടയം പാലാ സ്വദേശിനി സിമി (27) എന്നിവര്‍ പരുക്കേറ്റ് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here