10.4 C
London
Monday, April 20, 2026

കൽപ്പറ്റ ശ്രീ മാരിയമ്മൻ ദേവീ ക്ഷേത മഹോത്സവത്തിന് കൊടിയേറി.

- Advertisement -spot_img

കൽപ്പറ്റ: കൽപ്പറ്റ ശ്രീ മാരിയമ്മൻ ദേവീ ക്ഷേത മഹോത്സവത്തിന്
തുടക്കം കുറിച്ച് കൊണ്ട് ക്ഷേത്ര സമിതി പ്രസിഡണ്ട് കെ.രാജൻ എഫ്.സി.എ , സെക്രട്ടറിയും ഉൽസവാഘോഷ കമ്മിറ്റി ജനറൽ കൺവീനറുമായ എം മോഹനൻ. ട്രഷറർ എ.സി അശോകൻ, ജോ: സെക്രട്ടറി ബിജു വി.കെ, സമിതി അംഗങ്ങളായ സനിൽ കുമാർ, എ എസ് ബാലമുരുകൻ , ആർ മോഹൻ കുമാർ, ടി. മോഹനൻ , പ്രധാന കോമരമായ പട്ടിക്കര വിജയൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പാതിരിശ്ശേരി ശ്രീകുമാരൻ നമ്പൂതിരിപ്പാടിൻ്റെ നേതൃത്വത്തിൽ കൊടിയേറ്റി.
പന്തിമൂല ക്ഷേത്രപരിസരത്തു നിന്നും ആരംഭിച്ച കൊടി മര ലോഷയാത്ര മാരിയമ്മൻ ക്ഷേത്ര സന്നിധിയിൽ എത്തിയതിനു ശേഷമായിരുന്നു കൊടിയേറ്റം നടത്തിയത്
പ്രധാന ദിവസങ്ങളായ ഏപ്രിൽ നാലിന് ശനിയാഴ്ച ഉച്ചക്ക് 12 – ന് പ്രസാദ ഊട്ട്, വൈകുന്നേരം 6.15 -ന് ദീപാരാധന 7 മണിക്ക് വയനാട് നൃത്ത കലാക്ഷേത്രത്തിൻ്റെ ആഭിമുഖ്യത്തിൽ ശാസ്ത്രീയ നൃത്ത ന്യത്യങ്ങൾ , പ്രാദേശിക കലാകാരന്മാർ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ
ഏപ്രിൽ 5 ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് ശ്രീ മാരിയമ്മൻ ദേവീ ക്ഷേത്ര മാതൃ സമിതി അവതരിപ്പിക്കുന്നമെഗാ തിരുവാതിരക്കളി തുടർന്ന് തായമ്പക 7.30 മുതൽ കാഴ്ചവരവുകൾക്കുള്ള സ്വീകരണം . രാത്രി 12 – ന് നഗരപ്രദക്ഷിണ ഘോഷയാത്ര.. ഏപ്രിൽ 6 – ന് പുലർച്ചെ 3 മണിക്ക് കനലാട്ടം.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here