16.1 C
London
Sunday, April 19, 2026

സിവിൽ സർവീസ് ജേതാവിനെ അനുമോദിച്ചു

- Advertisement -spot_img

കൽപറ്റ:സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത റാങ്ക് നേടിയ ഹൃദ്യ എസ്. ബിജുവിനെ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി അനുമോദിച്ചു. ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിലെ രണ്ടാംവർഷ എം എ സോഷ്യോളജി വിദ്യാർഥിനിയായ ഹൃദ്യ എസ്. ബിജു സിവിൽ സർവീസ് പരീക്ഷയിൽ 202 -ാം റാങ്ക് നേടിയിരുന്നു. യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള എൻ. എം. എസ്. എം. ഗവ. കോളേജ് കൽപറ്റ ലേണർ സപ്പോർട്ട് സെന്ററിലെ വിദ്യാർഥിനിയാണ് ഹൃദ്യ എസ്. ബിജു. കൽപറ്റ ഗവ.കോളേജിൽ നടന്ന അനുമോദന പരിപാടി ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വൈസ് ചാൻസലർ പ്രഫ. ഡോ. ജഗതി രാജ് ഉദ്ഘാടനം ചെയ്തു. തലശ്ശേരി മേഖലാ ഡയറക്ടർ പ്രഫ. വനജ സി. അധ്യക്ഷത വഹിച്ചു. ഓപ്പൺ യൂണിവേഴ്സിറ്റി കോഴിക്കോട് മേഖല ഡയറക്ടർ പ്രഫ. ഡോ. എം. ബി. ഗോപാലകൃഷ്ണൻ അനുമോദന പ്രസംഗം നടത്തി. കൽപറ്റ കോളേജ് കോഡിനേറ്റർ വിനോദ് തോമസ്, ഡോ. ബഷീർ കെ. കെ, രജിത്ത് എം ആർ, കെ. ബിജു, സ്മിത എം, ഡെന്നി പോൾ എന്നിവർ സംസാരിച്ചു. സിവിൽ സർവീസ് ജേതാവ് ഹൃദ്യ എസ്. ബിജു മറുപടി പ്രസംഗം നടത്തി. പ്രായഭേദമന്യേ എല്ലാവർക്കും ഉന്നത വിദ്യാഭ്യാസം നൽകുന്ന സർക്കാർ സർവകലാശാലയാണ് ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി. മുണ്ടേരി ചിന്മയയിൽ ബിജുവിൻ്റെയും സ്മിതയുടെയും മകളാണ് ഹൃദ്യ എസ്. ബിജു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here