13.9 C
London
Monday, April 20, 2026

പര്യടനം ഇന്ന് നാലാം ദിനം :

- Advertisement -spot_img

ഗ്രാമീണമേഖലയുടെ ഹൃദയം തൊട്ട് ടി സിദ്ദിഖിന്റെ പര്യടനം;
എങ്ങും ആവേശോജ്വല സ്വീകരണം

കല്‍പ്പറ്റ: വയനാടിന്റെ ആസ്ഥാനമണ്ഡലമായ കല്‍പ്പറ്റയുടെ വികസനത്തുടര്‍ച്ചക്കായി വോട്ടഭ്യര്‍ഥിച്ച് നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. ടി സിദ്ധിഖിന്റെ പഞ്ചായത്തുതല പര്യടനപരിപാടികള്‍ പുരോഗമിക്കുന്നു. മൂന്നാംദിനം കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലായിരുന്നു സ്ഥാനാര്‍ഥിയുടെ പര്യടനം. കോട്ടത്തറ പഞ്ചായത്തിലെ വാളലിലായിരുന്നു മൂന്നാംദിനത്തിലെ പരിപാടിയുടെ ആരംഭം. യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ എച്ച് ബി പ്രദീപ്മാസ്റ്റര്‍ പര്യടനപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. അതിരാവിലെ തന്നെ നിരവധി പ്രവര്‍ത്തകരാണ് പര്യടനപരിപാടിയുടെ ആദ്യസ്ഥലത്ത് തന്നെ എത്തിച്ചേര്‍ന്നിരുന്നത്. കോട്ടത്തറ പഞ്ചായത്ത് യു ഡി എഫ് ചെയര്‍മാന്‍ അബ്ദുള്ള വൈപ്പടി അധ്യക്ഷനായിരുന്നു. സലീം മേമന, പി പി ആലി, സുരേഷ്ബാബു വാളല്‍, അരുണ്‍ദേവ്, കടവന്‍ ഹംസ, എം പി നവാസ്, സി ഇ ഹാരിസ്, രാംകുമാര്‍, ശിഹാബ് മേപ്പാടി, വി സി അബൂബക്കര്‍ഹാജി, ഇ ആര്‍ ബാലന്‍, ടി സി അബ്ദുള്ള, സി സി തങ്കന്‍, പി പി റെനീഷ്, സംസാരിച്ചു. വീട്ടിയേരിയും, മാടക്കുന്നും താഴെ മൈലാടിയുമായിരുന്നു അടുത്ത പര്യടനകേന്ദ്രങ്ങള്‍. എല്ലായിടത്തും കടകളിലും, കാല്‍നടയാത്രക്കാരെയും, വാഹനങ്ങളില്‍ യാത്ര ചെയ്തിരുന്നവരെയെല്ലാം കണ്ട ശേഷമായിരുന്നു സ്ഥാനാര്‍ഥി പര്യടനം തുടര്‍ന്നത്. ഇതിന് ശേഷം വൈപ്പടിയിലേക്ക്. വൈപ്പടിയില്‍ നിരവധി പേരാണ് സ്ഥാനാര്‍ഥിക്ക് അരികിലേക്ക് ഓടിയെത്തി ഒപ്പം നിന്ന് ചിത്രങ്ങളെടുത്ത് പിന്തുണ അറിയിച്ചത്. തുടര്‍ന്ന് അരമ്പറ്റക്കുന്ന്, പൂഴിവയല്‍, മെച്ചന തുടങ്ങിയ സ്ഥലങ്ങളിലെ പര്യടനത്തിന് ശേഷം തരിയോട് ഗ്രാമപഞ്ചായത്തിലേക്ക് പ്രവേശിച്ചു. മയിലാടുംകുന്നിലായിരുു ആദ്യസ്വീകരണ പരിപാടി. തുടര്‍ന്ന് ചെലോടെത്തി. ഓശാന ഞായര്‍ ദിനത്തില്‍ ചെലോട് ദേവാലയത്തിലെത്തിയ സിദ്ദിഖ് വിശ്വാസികളെ ഉള്‍പ്പെടെ കണ്ട് വോട്ടഭ്യര്‍ഥിച്ചു. തുടര്‍ന്ന് കോട്ടക്കുന്ന്, എച്ച് എസ്, കാപ്പുവയല്‍, കര്‍ലാട്, പതിമൂന്നാംവയല്‍, പത്താംമൈല്‍, ചെങ്കണ്ണിക്കു്, കാലിക്കുനി, താനിക്കമൂല, കുട്ടിലങ്ങാടി എന്നിങ്ങനെ പര്യടനത്തിലെ ഓരോ സ്ഥലങ്ങളും പിന്നിട്ടുകൊണ്ടിരുന്നു. ഓരോ സ്ഥലത്തും സ്ഥാനാര്‍ഥിക്ക് വലിയ സ്വീകരണവും പിന്തുണയുമാണ് ലഭിച്ചത്. കല്‍പ്പറ്റ മണ്ഡലത്തില്‍ സ്വന്തം നിലയില്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയ പദ്ധതികളും, എല്‍ ഡി എഫ് സര്‍ക്കാരിന്റെ പിന്തുണ ലഭിക്കാത്തതും, യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരേണ്ട ആവശ്യകതയുമെല്ലാം സിദ്ദിഖ് വിവിധ പര്യടനകേന്ദ്രങ്ങളില്‍ ചൂണ്ടിക്കാട്ടി. പര്യടനപരിപാടിയുടെ ഇടവേളയില്‍ ഉത്സവം നടക്കുന്ന റിപ്പണ്‍ വാളത്തൂര്‍ കരിയാത്തന്‍കാവിലും സിദ്ദിഖ് സന്ദര്‍ശനം നടത്തി. പോള്‍സസ കൂവക്കല്‍, ആര്‍ ഉണ്ണികൃഷ്ണന്‍, മുഹമ്മദ് ബാവ, വി എന്‍ ശശീന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കൊപ്പമായിരുന്നു സ്ഥാനാര്‍ഥി കരിയാത്തന്‍കാവിലെത്തിയത്. മൂന്നാംദിനത്തിലെ പര്യടനപരിപാടികളുടെ സമാപനം കാവുമന്ദത്ത് കെ പി സി സി ജനറല്‍ സെക്രട്ടറി കെ എല്‍ പൗലോസ് ഉദ്ഘാടനം ചെയ്തു. ബഷീര്‍ പുള്ളാട്ട്, അധ്യക്ഷനായിരുന്നു. എം എ ജോസഫ്, ഷാജി വട്ടത്തറ, അബൂബക്കര്‍ സിദ്ദിഖ്, ഹഫീസലി തുടങ്ങിയവര്‍ സംസാരിച്ചു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here