12.1 C
London
Tuesday, April 21, 2026

മദ്റസാ പഠനാരംഭവും പ്രവേശനോത്സവം സംഘടിപ്പിച്ചു.

- Advertisement -spot_img

കമ്പളക്കാട് : “നേരറിവ് നല്ല നാളേക്ക് ” എന്ന പ്രമേയവുമായി സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിലിന്റെ മിഹറജാനുൽ ബിദായ മദ്റസ വർഷാരംഭ ക്യാമ്പയിന്റെ ഭാഗമായി മുളപറമ്പത്ത് മുഹാജിരിയ്യ മദ്റസയിൽ പഠനാരംഭവും, പ്രവേശനോത്സവവും സംഘടിപ്പിച്ചു.

സുന്നി മഹല്ല് ഫെഡറേഷൻ ജില്ലാ പ്രസിഡണ്ട് സയ്യിദ് മുജീബ് തങ്ങൾ കൽപ്പറ്റ പഠനാരംഭ ഉദ്ഘാടന കർമ്മം നിർവഹിച്ചു. നവയുഗ സാഹചര്യത്തിൽ മത വിദ്യാഭ്യാസത്തിലേക്കും മത മൂല്യത്തിലേക്കും തിരിച്ചു പോകുന്നതിലൂടെ മാത്രമാണ് പുതുതലമുറയുടെ വിജയമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അത്തരം അവസരങ്ങൾ സൃഷ്ടിക്കുന്ന ധാർമികതയുടെ ഉറവിടമാണ് മദ്റസ കലാലയങ്ങൾ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മസ്ജിദ് കമ്മറ്റി പ്രസിഡണ്ട് എ കെ സുലൈമാൻ മൗലവി അധ്യക്ഷത വഹിച്ചു. മഹല്ല് ഖത്തീബ് ഹനീഫ് റഹ്മാനി പച്ചിലക്കാട് മുഖ്യപ്രഭാഷണവും മസ്ജിദ് കമ്മിറ്റി ജനറൽ സെക്രട്ടറി വി എ ഹാരിസ് സന്ദേശഭാഷണവും നിർവഹിച്ചു. കാവുങ്ങൽ അഷറഫ്, പറമ്പൻ ഇബ്രാഹിം, അയ്യാട്ട് സുലൈമാൻ, കുന്നുമ്മൽ റസാഖ്, ഖാലിദ് ദാരിമി, നിസാർ മൗലവി, അബൂബക്കർ മൗലവി, അസ്‌ലം വാഫി, റംഷാദ് വാഫി, അജ്മൽ മൗലവി, അജ്മൽ ഹുദവി, ഇസ്മായിൽ വേങ്ങാട്ടേരി, ഫൈസൽ പി , ഷമീർ വി , അയ്യാട്ട് മുനീർ എന്നിവർ നേതൃത്വം നൽകി. സദർ മുഅല്ലിം അബ്ബാസ് വാഫി ചെന്നലോട് സ്വാഗതവും, പിടിഎ പ്രസിഡണ്ട് ജാഫർ മുണ്ടോളി നന്ദിയും പറഞ്ഞു

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here