കല്‍പ്പറ്റ: നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി ടി. സിദ്ദിഖിന്റെ മുട്ടില്‍, കണിയാമ്പറ്റ പഞ്ചായത്തു് പര്യടനം തുടങ്ങി. കാര്യമ്പാടിയില്‍ എഐസിസി അംഗം എന്‍.ഡി. അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. പനങ്കണ്ടി, കൊളവയല്‍, ചെലഞ്ഞിച്ചാല്‍, കമ്പളക്കാട്, പറളിക്കുന്ന്,കമ്പളക്കാട്, ഒന്നാംമൈല്‍, വെള്ളച്ചിമൂല, പള്ളിമുക്ക്, കണിയാമ്പറ്റ, മില്ലുമുക്ക്, അരിഞ്ചേര്‍മല, പച്ചിലക്കാട്, നെല്ലിയമ്പം, നടവയല്‍, കവാടം, കൂടോത്തുമ്മല്‍, മൃഗാശുപത്രിക്കവല, വരദൂര്‍, പുത്തൂര്‍ എന്നിവിടങ്ങളില്‍ പര്യടനം ഉണ്ടാകും. സമാപനസമ്മേളനം രാത്രി ഏഴിന് കരണിയില്‍ മുസ്‌ലിംലീഗ് നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി കടവന്‍ ഹംസ ഉദ്ഘാടനം ചെയ്യും.
ഇന്നലത്തെ പര്യടനം മേപ്പാടി പഞ്ചായത്തിലെ ആനപ്പാറയില്‍ ഡിസിസി പ്രസിഡന്റ് ടി.ജെ. ഐസക് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ഓടത്തോട്, കുന്നമ്പറ്റ, കോട്ടനാട്, കാപ്പംകൊല്ലി, കോട്ടവയല്‍, മാനിവയല്‍, ചെമ്പോത്തറ, കുന്നമംഗലംവയല്‍, എരുമക്കൊല്ലി, ചൂരല്‍മല, ഏലവയല്‍, കള്ളാടി, താഞ്ഞിലോട്, നെല്ലിമുണ്ട, അരപ്പറ്റ, തിനപുരം, റിപ്പണ്‍ പുതുക്കാട്, നെടുങ്കരണ, ആപ്പാളം, കടച്ചിക്കുന്ന്, വട്ടത്തുവയല്‍, ചെല്ലങ്കോട്, വടുവന്‍ചാല്‍ എന്നിവിടങ്ങളില്‍ പര്യടനം നടന്നു. വിവിധ കേന്ദ്രങ്ങളില്‍ നേതാക്കളായ സലിം മേമന, പി.പി. ആലി, ബിനു തോമസ്, ബി. സുരേഷ് ബാബു, ടി. ഹംസ, പോള്‍സണ്‍ കൂവക്കല്‍ തുടങ്ങിയവര്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു.

