13.9 C
London
Monday, April 20, 2026

മൂല്യനിര്‍ണയം പൂര്‍ത്തിയായി; സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം ഏപ്രില്‍ പകുതിയോടെ

- Advertisement -spot_img

ന്യൂഡല്‍ഹി: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജൂക്കേഷന്‍ (സി.ബി.എസ്.ഇ) പത്താം ക്ലാസ് പരീക്ഷാഫലം ഏപ്രില്‍ പകുതിയോടെ പ്രസിദ്ധീകരിക്കുമെന്ന് റിപ്പോര്‍ട്ട്. ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയതായും മാര്‍ക്കുകളുടെ പുനപരിശോധനയാണ് ഇപ്പോള്‍ നടക്കുന്നതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മേയില്‍ നടക്കുന്ന രണ്ടാം ബോര്‍ഡ് പരീക്ഷകള്‍ കണക്കിലെടുത്താണ് ഈ വര്‍ഷം നേരത്തേതന്നെ പരീക്ഷാഫലം പ്രഖ്യാപിക്കുന്നത്. ഫലപ്രഖ്യാപന തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഫലം പ്രഖ്യാപിച്ചാല്‍ വിദ്യാര്‍ഥികള്‍ക്ക് cbse.gov.in, results.cbse.nic.in എന്നീ വെബ്‌സൈറ്റുകളിലൂടെ അറിയാനാകും. കഴിഞ്ഞവര്‍ഷം സി.ബി.എസ്.ഇ 10,12 ക്ലാസുകളുടെ ഫലം മേയ് 13നാണ് പ്രഖ്യാപിച്ചത്.

സ്‌കോര്‍കാര്‍ഡ് പി.ഡി.എഫ് ഫോര്‍മാറ്റില്‍ ഡൗണ്‍ലോഡ് ചെയ്യാനാകും. റോള്‍ നമ്പര്‍, സ്‌കൂള്‍ നമ്പര്‍, അഡ്മിറ്റ് കാര്‍ഡ് ഐ.ഡി, ജനനത്തീയതി എന്നിവയും സെക്യൂരിറ്റി പിന്നും നല്‍കി വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ പരീക്ഷാഫലം പരിശോധിക്കാം. ഡിജിലോക്കര്‍, ഉമാങ് എന്നീ ആപ്പുകള്‍ വഴിയും പരീക്ഷാഫലമറിയാനാകും.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here