കൽപറ്റ:വാണിജ്യ പാചക വാതക ലഭ്യത കുറവു കാരണം ചെറുകിട വൻകിട ഹോട്ടലുകളും ചായക്കടകളും ബേക്കറികളും തുറന്നു പ്രവർത്തിക്കാത്ത സാഹചര്യത്തിൽ വിദേശ രാജ്യങ്ങളിൽ നിന്നു ജോലി മതിയാക്കി വന്ന ആളുകൾ സാമ്പത്തിക പ്രതിസന്ധിയിലാണ്. മാത്രവുമല്ല ഭക്ഷണം കിട്ടാത്തതു കാരണം ടൂറിസം മേഖല പ്രതിസന്ധി നേരിടുകയാണ്. ഈ സാഹചര്യത്തിൽ വാണിജ്യ പാചക വാതക ലഭ്യത ഉറപ്പുവരുത്തു ന്നതിനുള്ള ഇടപെടലുകൾ നടത്തണമെന്ന് പ്രവാസി കോൺഗ്രസ് വയനാട് ജില്ലാ നേതൃത്വ യോഗം ആവശ്യപ്പെട്ടു. കൂടാതെ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ വരുമാനം കുറവായ സാഹചര്യത്തിൽ വായ്പകൾക്ക് മൊറട്ടോറിയം ഏർപ്പെടുത്തണമെന്നും യോഗത്തിന്റെ ഉദ്ഘാടന വേളയിൽ ജില്ലാ പ്രസിഡന്റ് സജി മണ്ഡലത്തിൽ ആവശ്യപ്പെടുകയും അധികൃതർക്ക് ഇതിന്മേൽ നിവേദനം കൊടുക്കുകയും ചെയ്തു. മമ്മൂട്ടി കോമ്പി, പി. ഇ . ഷംസുദ്ധീൻ, പി.സി. അസൈനാർ, ആയിഷ പള്ളിയാൽ, ടി. ടി. സുലൈമാൻ, ജലീൽ അമ്പലവയൽ, റിയാസ് തൃക്കൈപ്പറ്റ, പി. വി. ആന്റണി, രാജേഷ് നമ്പിച്ചൻ കുടി, സുനിൽ മുട്ടിൽ, അബ്‌ദുൾ റഷീദ്, ഷമീർ മാണിക്യം, ഷമീർ മാളിക, ചന്ദ്രൻ വൈക്കത്ത്, അനിൽകുമാർ ടി. ബി, കെ. പി. സാദത്ത് തുടങ്ങിയവർ സംസാരിച്ചു.

