5.2 C
London
Monday, April 20, 2026

ട്രംപിന്റെ ഉപാധികള്‍ ഇറാന്‍ തള്ളിയതിന് പിന്നാലെ കുതിച്ചുയര്‍ന്ന് എണ്ണവില; ബ്രെന്‍ഡ് ക്രൂഡ് വീണ്ടും 103 ഡോളര്‍ കടന്നു

- Advertisement -spot_img

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ മധ്യസ്ഥരായി അമേരിക്ക കൈമാറിയ പതിനഞ്ചിന വെടിനിര്‍ത്തല്‍ നിര്‍ദേശങ്ങള്‍ ഇറാന്‍ തള്ളിയതോടെ, വീണ്ടും 103 ഡോളര്‍ കടന്ന് ബ്രെന്‍ഡ് ക്രൂഡ്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 103 ഡോളര്‍ കടന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ക്രൂഡ് വില കുത്തനെ ഇടിഞ്ഞ് നൂറ് ഡോളറില്‍ താഴെയെത്തിയിരുന്നു.

അമേരിക്ക മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ അന്യായവും യുക്തിരഹിതവുമെന്ന് വിമര്‍ശിച്ചാണ് തള്ളിയത്. ട്രംപിന്റെ 15 ഉപാധികള്‍ തള്ളിയതിന് പുറമേ വെടിനിര്‍ത്തലിന് 5 ആവശ്യങ്ങള്‍ ഇറാന്‍ മുന്നോട്ടുവെയ്ക്കുകയും ചെയ്തു. ഹോര്‍മുസിലെ ഇറാന്റെ പരമാധികാരം അംഗീകരിക്കണം, ആക്രമണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണം, വീണ്ടും യുദ്ധം തുടങ്ങില്ലെന്ന് ഉറപ്പു നല്‍കണം, യുദ്ധത്തെ തുടര്‍ന്നുണ്ടായ നഷ്ടങ്ങള്‍ക്കു കൃത്യമായ നഷ്ടപരിഹാരം നല്‍കണം, ഇറാനില്‍ വീണ്ടും യുദ്ധം തുടങ്ങില്ലെന്നത് ഉറപ്പാക്കാന്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക എന്നിവയാണ് നിബന്ധനകള്‍.

സംഘര്‍ഷം അവസാനിപ്പിക്കാനായി ഇറാനു മുന്നില്‍ 15 നിര്‍ദേശങ്ങളാണ് ട്രംപ് മുന്നോട്ടുവച്ചത്. ഇറാന് എങ്ങനെയെങ്കിലും യുദ്ധം അവസാനിപ്പിച്ചാല്‍ മതിയെന്നായിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. എന്നാല്‍, യുഎസുമായി ഒരു ചര്‍ച്ചയും നേരിട്ട് നടത്താനുദ്ദേശിക്കുന്നില്ലെന്നാണ് ഇപ്പോഴും ഇറാന്റെ ഔദ്യോഗിക നിലപാട്.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here