പത്തനംതിട്ട: യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്. തിരുവല്ലയിലെ യുഡിഎഫ് കണ്‍വെന്‍ഷനിലാണ് പിജെ കുര്യന്റെ പ്രസ്താവന. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ജയിക്കും. രമേശ് ചെന്നിത്തല ആയിരിക്കും മുഖ്യമന്ത്രിയാകുകയെന്നും ചെന്നിത്തല വേദിയില്‍ ഇരിക്കെ പിജെ കുര്യന് പറഞ്ഞു.
എന്തായാലും മെയ് 9 ന് ഫലം വരുമ്പോൾ യുഡിഎഫ് ജയിക്കും. ജയിച്ചാൽ ചിലപ്പോൾ ഇവിടിരിക്കുന്ന രമേശ് ആകും മുഖ്യമന്ത്രി. രമേശ് ചെന്നിത്തല പറയുന്നത് പാർട്ടിയാണ് തീരുമാനിക്കുക എന്നാണ്. എന്നാൽ, ഇക്കാര്യത്തിൽ എനിക്ക് സംശയം ഒന്നുമില്ലെന്നും പി ജെ കുര്യൻ പറഞ്ഞു.
യുഡിഎഫ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും അഭിപ്രായപ്പെട്ടിരുന്നത്. മുഖ്യമന്ത്രി സ്ഥാനത്തിനായി കലഹിക്കാനില്ലെന്നും, കപ്പിനും ചുണ്ടിനും ഇടയിൽ സ്ഥാനങ്ങൾ പോയ കാലത്തും കലഹിച്ചിട്ടില്ലെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.
ഏതെങ്കിലും ഒരു നേതാവിനെ ഉയര്‍ത്തിക്കാട്ടിയല്ല കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പോരാട്ടം. എഐസിസിയുടെ നടപടിക്രമങ്ങൾ അനുസരിച്ചായിരിക്കും മുഖ്യമന്ത്രിയെ തീരുമാനിക്കുകയെന്നും വിഡി സതീശൻ വ്യക്തമാക്കി. പ്രതിപക്ഷ നേതാവിന്റെയും കെപിസിസി അധ്യക്ഷന്റെയും വാദങ്ങൾ തള്ളിയാണ് രമേശിനെ അനുകൂലിച്ച് പിജെ കുര്യന്റെ പരസ്യ പ്രസ്താവന വന്നിട്ടുള്ളത്.
കഴിഞ്ഞ ദിവസം കെ സുധാകരനും മുഖ്യമന്ത്രി സ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയെ ഉയര്‍ത്തിക്കാട്ടിയിരുന്നു.

