13.9 C
London
Monday, April 20, 2026

സൊലസ് വയനാട് സ്നേഹാർദ്രമായി മാർച്ച് 28 ന്

- Advertisement -spot_img

കൽപ്പറ്റ

ദീർഘകാല രോഗങ്ങളാൽ ദുരിതമനുഭവിക്കുന്ന കുട്ടികളുടേയും കുടുംബങ്ങളുടേയും സാമൂഹ്യവും സാമ്പത്തികവുമായ പ്രശ്നങ്ങൾക്ക് പരിഹാരങ്ങളുമായി സേവന സന്നദ്ധതയോടെ 18 വർഷമായി തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്നു. കേരളത്തിലെ വിവിധ ജില്ലകളിലായി ഒമ്പത് ക്രേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന സൊലസ് 18 വയസ്സിന് താഴെയുള്ള 7000 ത്തിൽ അധികം കുട്ടികൾക്കും കുടുംബങ്ങൾക്കും ആശ്വാസവും സാന്ത്വനവുമായി നിരന്തരമായി പ്രവർത്തിച്ച് കൊണ്ടിരിക്കുന്നു.

സൊലസ്സിന്റെ പ്രവർത്തനങ്ങൾ സമൂഹ മനസ്സാക്ഷിയുടെ ശ്രദ്ധയിലേക്ക് കൊണ്ട്
വരാനും ഈ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ധനശേഖരണത്തിനുമായി നടത്തുന്ന സ്നേഹാർദ്രമായി 2026 മാർച്ച് 28 ന് ശനിയാഴ്ച വൈകീട്ട് അഞ്ചരക്ക് കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ വെച്ച് പ്രശസ്ത എഴുത്തുക്കാരൻ കെ.പി. രാമനുണ്ണി ഉദ്ഘാടനം ചെയ്യും. സ്ഥാപക സെക്രട്ടറി ഷീബ അമീർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മലയാള ചലചിത്ര താരം ജയരാജ് വാര്യർ മുഖ്യാതിഥിയായി പങ്കെടുക്കുയും എഴുത്തുകാരൻ അർഷാദ് ബത്തേരി സ്നേഹ സദ്ദേശം നൽകുകയും ചെയ്യും.

തുടർന്ന് റാസയും ഇന്ദുലേഖ വാര്യരും ഒരുക്കുന്ന സംഗീത വിരുന്നിൽ പങ്കെടുക്കുന്നതിനും സൊലസിന്റെ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്
എല്ലാവരുടേയും പിന്തുണയും സഹകരണവും ഉറപ്പാക്കണമെന്ന് സൊലസ് ഭാരവാഹികൾ അഭ്യർത്ഥിച്ചു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here