10.4 C
London
Monday, April 20, 2026

പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരായ വ്യാജ ആരോപണം; പൊലീസില്‍ പരാതി നല്‍കി മുസ്ലിം ലീഗ്

- Advertisement -spot_img

പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരായ വ്യാജ ആരോപണത്തില്‍ പൊലീസില്‍ പരാതി നല്‍കിയെന്ന് മുസ്ലിം ലീഗ്. സാദിഖലി തങ്ങളെ വ്യക്തിപരമായി തേജോവധം ചെയ്യാനുള്ള നീക്കത്തെ എതിര്‍ക്കുമെന്ന് ലീഗ് ദേശിയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

വ്യാജ പ്രചാരണങ്ങളില്‍ ആരും വഞ്ചിതരാകരുതെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. അടിയന്ത ഇടപെടല്‍ വേണമെന്നാണ് ആവശ്യം. സാദിഖലി തങ്ങളെ വ്യക്തിപരമായി തേജോവധം ചെയ്യാനുള്ള നീക്കത്തെ എതിര്‍ക്കും എന്ന് പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

കുഞ്ഞാലിക്കുട്ടിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം:

ബഹുമാന്യനായ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ച് ഒരു വ്യാജ ഐഡിയില്‍നിന്ന് ഫേസ്ബുക്കില്‍ വന്ന പോസ്റ്റിനെതിരെ പാര്‍ട്ടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതുസംബന്ധമായി വിശദമായി അന്വേഷണം നടന്നുവരികയാണ്.
സംഭവത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സാദിഖലി ശിഹാബ് തങ്ങളെ വ്യക്തിപരമായി തേജോവധം ചെയ്യാനുള്ള നീക്കത്തെ എന്ത് വിലകൊടുത്തും പാര്‍ട്ടി നിയമപരമായി നേരിടുക തന്നെ ചെയ്യും. ഇത്തരം വ്യാജ പ്രചാരണങ്ങളില്‍ ആരും വഞ്ചിതരാകരുത്.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here