Home Uncategorized എൽഡിഎഫ് കൽപ്പറ്റ നിയോജക മണ്ഡലം കൺവൻഷൻ നടത്തി

എൽഡിഎഫ് കൽപ്പറ്റ നിയോജക മണ്ഡലം കൺവൻഷൻ നടത്തി

0

കൽപ്പറ്റ: എൽഡിഎഫ് നിയോജകമണ്ഡലം കൺവൻഷൻ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടത്തി.
ആർജെഡി സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ്‌കുമാർ ഉദ്ഘാടനം ചെയ്തു. കെ.കെ. ഹംസ അധ്യക്ഷത വഹിച്ചു. നേതാക്കളായ കെ. റഫീഖ്, സി.കെ. ശശീന്ദ്രൻ, ഇ.ജെ. ബാബു, കെ.ജെ. ദേവസ്യ, ഷാജി ചെറിയാൻ, എ.പി. അഹമ്മദ്, കുര്യാക്കോസ് മുള്ളൻമട, അബൂബക്കർ ഹാജി, പി. ഗഗാറിൻ, വി.പി. ശങ്കരൻ നമ്പ്യാർ, സ്ഥാനാർഥി പി.കെ. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു. 2,001 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു. ഭാരവാഹികളായി കെ.കെ. ഹംസ(ചെയർമാൻ), പി. ഗഗാറിൻ, വി. ഉഷാകുമാരി, എം. സെയ്ത്, പി. കെ. മൂർത്തി, വിജയൻ ചെറുകര, ഡി. രാജൻ, എൻ.ഒ. ദേവസി, സി.എം. ശിവരാമൻ, ജോസ് മാണിശേരി, എ. പി. അഹമ്മദ്, അഡ്വ.പി. ചാത്തുക്കുട്ടി, സജി ചെറിയതോട്ടം, വി.പി. വർക്കി, പി. വിശ്വനാഥൻ, നജീബ് ചന്തക്കുന്ന്, കെ.കെ. വത്സല, സി.എസ്. സ്റ്റാൻലി, എസ്. സൗമ്യ(വൈസ് ചെയർപേഴ്‌സൺമാർ),

എം. മധു(കൺവീനർ), കെ.സുഗതൻ, വി. ഹാരിസ്, സി. യൂസഫ്, കെ.എം. ഫ്രാൻസിസ്, പി.എം. നാസർ, ജോബിസൺ ജയിംസ്, കെ.എസ്. ബാബു, പി.പി. ഷൈജൽ, പി.കെ. രാജൻ, ശാരദ മണിയൻ, കെ.കെ. തോമസ്, ടി. മണി, ഷാജി ചെറിയാൻ, മഹിത മൂർത്തി, എം.ടി. ഇബ്രാഹിം, കെ.ബി. രാജു കൃഷ്ണ, അജ്മൽ സാജിദ്(ജോയിന്റ് കൺവീനർമാർ), ജോർജ് പോത്തൻ(ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

എൽഡിഎഫ് മണ്ഡലം കൺവീനർ കെ. സുഗതൻ സ്വാഗതവും സി.എം. ശിവരാമൻ നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here