കല്‍പ്പറ്റ: സിവില്‍ സര്‍വീസ് റാങ്ക് ഹോള്‍ഡര്‍ ഹൃദ്യയെ അഭിനന്ദിച്ച് അഡ്വ. ടി സിദ്ധിഖ് എം എല്‍ എ. ശനിയാഴ്ച രാവിലെയാണ് കല്‍പ്പറ്റ മുണ്ടേരിയില്‍ ഗൃഹസന്ദര്‍ശനത്തിനൊപ്പം സിവില്‍ സര്‍വീസ് റാങ്ക് ഹോള്‍ഡറെ അഭിനന്ദിക്കാന്‍ സിദ്ധിഖ് എത്തിയത്. രാവിലെ മുണ്ടേരിയിലെത്തിയ സിദ്ധിഖ് അങ്ങാടിയിലും പരിസരപ്രദേശങ്ങളിലുമെത്തി വോട്ടഭ്യര്‍ഥിച്ചു. തുടര്‍ന്ന് സ്വര്‍ണപ്രശ്‌നം നടക്കുന്ന കോട്ടവയല്‍ ഭഗവതി ക്ഷേത്രത്തിലും സ്ഥാനാര്‍ഥിയെത്തി. ക്ഷേത്രഭാരവാഹികളെയും ഭക്തജനങ്ങളെയും കണ്ട് വോട്ടഭ്യര്‍ഥിച്ച ശേഷമാണ് സിദ്ധിഖ് ക്ഷേത്രത്തില്‍ നിന്നും മടങ്ങിയത്. കോട്ടവയല്‍ ക്ഷേത്രസന്ദര്‍ശനത്തിന് ശേഷം മേപ്പാടി കടൂര്‍ അമ്പലക്കുന്ന് സുബ്രഹ്‌മണ്യക്ഷേത്ര ഉത്സവത്തിലും സിദ്ധിഖ് പങ്കെടുത്തു. തുടര്‍ന്ന് രണ്ടാംനമ്പര്‍ ഭദ്രകാളിക്ഷേത്ര ഉത്സവത്തില്‍ പങ്കെടുക്കാനും സ്ഥാനാര്‍ഥിയെത്തി. ഇരുക്ഷേത്രങ്ങളിലുമെത്തിയ നിരവധിയാളുകളോട് വോട്ടഭ്യര്‍ഥിച്ച ശേഷമായിരുന്നു സിദ്ധിഖ് മടങ്ങിയത്. ഇതിന് ശേഷം നടവയല്‍ പള്ളിയിലും സിദ്ധിഖ് സന്ദ ര്‍ശനം നടത്തി. ഞായറാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ കല്‍പ്പറ്റ നിയോജകമണ്ഡലം യു ഡി എഫ് കണ്‍വെന്‍ഷന്‍ നടക്കും. തുടര്‍ന്ന് മണ്ഡലത്തിലെ വിവിധ മേഖലകളില്‍ പര്യടനപരിപാടികള്‍ ഉള്‍പ്പെടെ ആരംഭിക്കും. വിവിധയിടങ്ങളില്‍ റസാഖ് കല്‍പ്പറ്റ, ഗിരീഷ് കല്‍പ്പറ്റ, രാജു ഹെജമാടി, ബ്ലോക്ക് പഞ്ചായത്തംഗം ശിഹാബ്, കെ കെ രാജേന്ദ്രന്‍, സുധീര്‍ തുടങ്ങിയവരും സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു.

