Home Uncategorized സ്വര്‍ണവില ഒരു ലക്ഷത്തില്‍ താഴെയാകുമോ?, ഒറ്റയടിക്ക് 2200 രൂപ കുറഞ്ഞു; മൂന്നാഴ്ചയ്ക്കിടെ ഇടിഞ്ഞത് 20,000 രൂപ

സ്വര്‍ണവില ഒരു ലക്ഷത്തില്‍ താഴെയാകുമോ?, ഒറ്റയടിക്ക് 2200 രൂപ കുറഞ്ഞു; മൂന്നാഴ്ചയ്ക്കിടെ ഇടിഞ്ഞത് 20,000 രൂപ

0
സ്വര്‍ണവില ഒരു ലക്ഷത്തില്‍ താഴെയാകുമോ?, ഒറ്റയടിക്ക് 2200 രൂപ കുറഞ്ഞു; മൂന്നാഴ്ചയ്ക്കിടെ ഇടിഞ്ഞത് 20,000 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിലെ ഇടിവ് തുടരുന്നു. ഇന്ന് പവന് ഒറ്റയടിക്ക് 2200 രൂപയാണ് കുറഞ്ഞത്. 1,07,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 275 രൂപയാണ് കുറഞ്ഞത്.13,380 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. മൂന്നാഴ്ച കൊണ്ട് സ്വര്‍ണവിലയില്‍ ഏകദേശം 20,000 രൂപയുടെ കുറവാണ് ഉണ്ടായത്.

ഈ മാസം ഒന്നിന് 1,26,920 രൂപയായിരുന്നു സ്വര്‍ണവില. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കും. കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ 2000 രൂപയുടെ തന്നെ ഇടിവാണ് നേരിട്ടത്.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ തുടക്കത്തില്‍ വന്‍കുതിപ്പ് നടത്തിയതിന് പിന്നാലെയാണ് സ്വര്‍ണവില ഇടിയാന്‍ തുടങ്ങിയത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here