14.8 C
London
Monday, April 27, 2026

യു ഡി എഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായിനൂറ് അംഗ കര്‍മ്മസമിതിക്ക് രൂപം നല്‍കും

- Advertisement -spot_img

കല്‍പ്പറ്റ: പിണറായി സര്‍ക്കാരിന്റെ പെന്‍ഷന്‍കാരോടുള്ള വഞ്ചനയില്‍ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷ (കെ എസ് എസ് പി എ)ന്റെ നേതൃത്വത്തില്‍ വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ഥികളായ ടി സിദ്ദിഖ് (കല്‍പ്പറ്റ), ഐ സി ബാലകൃഷ്ണന്‍ (സുല്‍ത്താന്‍ബത്തേരി), ഉഷ വിജയന്‍ (മാനന്തവാടി) എന്നിവരെ വിജയിപ്പിക്കുന്നതിന് വേണ്ടി നൂറ് അംഗ കര്‍മ്മസമിതിക്ക് രൂപം നല്‍കി പ്രവര്‍ത്തനം തുടങ്ങാന്‍ തീരുമാനിച്ചു. എല്‍ ഡി എഫ് സര്‍ക്കാര്‍ വീണ്ടും വരും എന്ന് പറയുന്നത് ജീവനക്കാരെയും പെന്‍ഷന്‍ക്കാരെയും തുടര്‍ന്നും വഞ്ചിക്കാനുള്ള സാഹചര്യം ഉണ്ടാക്കാക്കാനാണെന്നും അതുകൊണ്ട് യുഡിഎഫിനെ സഹായിക്കേണ്ടതും, അധികാരത്തില്‍ കൊണ്ടുവരേണ്ടതും പെന്‍ഷന്‍കാരുടെയും ജീവനക്കാരുടെയും ആവശ്യമായി മാറിയിരിക്കുകയായെന്നും കെ എസ് എസ് പി എ യോഗം വ്യക്തമാക്കി. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റെടുത്തതിനുശേഷം 2021 ജൂലൈ ഒന്ന് മുതല്‍ ലഭിക്കേണ്ട പെന്‍ഷന്‍കാരുടെ 294 മാസത്തെ ക്ഷമാശ്വാസ കുടിശികയും, 2019ലെ ശമ്പള പരിഷ്‌ക്കരണത്തിന്റെ രണ്ടു ഗഡുവും കുടിശികയാക്കി അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും അത് എപ്പോള്‍ കൊടുക്കും, എങ്ങനെ കൊടുക്കുമെന്ന് വ്യക്തമായ ഉത്തരവ് ഇറക്കാതെ പെന്‍ഷന്‍കാര്‍ക്ക് ഒരു ലക്ഷം മുതല്‍ നാലു ലക്ഷം രൂപ വരെ നഷ്ടം വരുത്തിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഇടതുസര്‍ക്കാരിനെതിരെ കേരളത്തിലെ സര്‍വീസ് പെന്‍ഷന്‍കാര്‍ വോട്ട് ചെയ്ത് പരാജയപ്പെടുത്താന്‍ തീരുമാനിച്ചു.
കെഎസ്എസ് പി യെ ജില്ലാ പ്രസിഡന്റ് പി എം ജോസ് അധ്യക്ഷനായിരുന്നു. സെക്രട്ടറി എന്‍ ഡി ജോര്‍ജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വേണുഗോപാല്‍ എം കീഴ്‌ശേരി, ടി ശശിധരന്‍, കെ എം ആലീസ്ടീച്ചര്‍, ടി കെ സുരേഷ്, ടി സക്കറിയ, കെ ശശികുമാര്‍, കെ രാധാകൃഷ്ണന്‍, കെ എല്‍ തോമസ്, പോള്‍ പി ചെറിയാന്‍, എ പി ചാക്കോ, ഷാജിമോന്‍ ജേക്കബ്, എന്‍ കെ പുഷ്പലത, ടി വി കുര്യാക്കോസ്, ആര്‍ പി നളിനി, വി ആര്‍ ശിവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here