14.8 C
London
Monday, April 27, 2026

ലൈബ്രറി കൗൺസിൽ പദ്ധതി രൂപീകരണ ശിൽപശാല സംഘടിപ്പിച്ചു

- Advertisement -spot_img

കൽപറ്റ : വയനാട് ജില്ലാ ലൈബ്രറി കൗൺസിൽ 2026- 27 വർഷത്തെ പദ്ധതി രൂപീകരണ ശിൽപശാല ജില്ലാ ലൈബ്രറി ഹാളിൽ സംഘടിപ്പിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ പദ്ധതി പ്രവർത്തനങ്ങൾക്ക് പുറമേ ജില്ല ലൈബ്രറി കൗൺസിൽ തനത് പദ്ധതികളാണ് ശിൽപശാലയിൽ അവതരിപ്പിച്ചത്. യുപി സ്കൂൾ, വനിതാ വായന മത്സരങ്ങൾ, ക്വിസ് മത്സരം, സർഗോത്സവം കായിക മത്സരങ്ങൾ, സ്മൃതിപർവം, വിവിധ പരിശീലനങ്ങൾ കമ്പ്യൂട്ടർ, മൈക്ക്, ഫർണിച്ചറുകളുടെ വിതരണം തുടങ്ങിയ നിരവധി പദ്ധതികളാണ് ശിൽപശാലയിൽ ചർച്ച ചെയ്തത്. സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം എസ്.സത്യവതി ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് പി.കെ സത്താർ അധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ സുധീർ പദ്ധതി വിശദീകരണം നടത്തി. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗങ്ങളായ പി. ശിവദാസ്, പി.ടി സുഗതൻ താലൂക്ക് ലൈബ്രറി കൗൺസിൽ ഭാരവാഹികളായ സി. കെ രവീന്ദ്രൻ, സി. എം സുമേഷ്, ടി. എം. നളരാജൻ, പി. സുരേഷ് ബാബു തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി എം. ദേവകുമാർ സ്വാഗതവും, വൈസ് പ്രസിഡന്റ്‌ പി. സാജിത നന്ദിയും പറഞ്ഞു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here