11 C
London
Monday, April 27, 2026

കൈരളി ഗ്രന്ഥശാലയ്ക്ക് അഫിലിയേഷൻ സർട്ടിഫിക്കറ്റ് കൈമാറി

- Advertisement -spot_img

മുട്ടിൽ: അമ്പുകുത്തി കൈരളി വായനശാല, ഗ്രന്ഥശാല ആർട്സ് ആന്റ് സ്‌പോർട്സ് ക്ലബ്ബിൽ കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ അഫിലിയേഷൻ സർട്ടിഫിക്കറ്റ് കൈമാറൽ ചടങ്ങും, ജനപ്രതിനിധി കൾക്കുള്ള സ്വീകരണവും സംഘടിപ്പിച്ചു. മുട്ടിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.പി രഞ്ജിത്ത്, വൈസ് പ്രസിഡൻ്റ് ലീന സി നായർ എന്നിവർക്കാണ് ഉപഹാരം നൽകി ആദരിച്ചത്. വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി. എം. സുമേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എ. കെ മത്തായി അഫിലിയേഷൻ സർട്ടിഫിക്കറ്റ് കൈമാറി. ഗ്രന്ഥശാല പ്രസിഡന്റ്‌ പി. സുകുമാരൻ അധ്യക്ഷത വഹിച്ചു. സാഹിത്യകാരി കൃഷ്ണവേണി, വേലായുധൻ, ജിനീഷ് എന്നിവർ സംസാരിച്ചു. എൻ.എം ദേവേശൻ സ്വാഗതവും നൗഷാദ് നന്ദിയും പറഞ്ഞു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here