7.6 C
London
Monday, April 20, 2026

യുഎഇയിലൊക്കെ പാചകവാതകത്തിന് നിയന്ത്രണങ്ങളുണ്ടല്ലോ, അവിടെയൊന്നും ജനങ്ങള്‍ കയര്‍ക്കുന്നില്ലെന്ന് സുരേഷ് ഗോപി

- Advertisement -spot_img

തിരുവനന്തപുരം: പാചകവാതക ക്ഷാമത്തില്‍ പ്രതികരണവുമായ കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി. യുഎഇയിലും മറ്റ് പലയിടത്തും പാചകവാതകത്തിന് നിയന്ത്രണങ്ങളുണ്ടെന്നും അവിടെയൊക്കെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങള്‍ കയര്‍ത്തു സംസാരിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം കോര്‍പ്പറേഷന്‍ വിളിച്ചുചേര്‍ത്ത ഹോട്ടല്‍ ഉടമകളുടെയും കേറ്ററിങ് അസോസിയേഷന്റെയും യോഗത്തില്‍ ടെലിഫോണിലൂടെയാണ് മന്ത്രി സംസാരിച്ചത്.

പശ്ചിമേഷ്യയിലെ യുദ്ധം സാരമായി തന്നെ ലോകരാജ്യങ്ങളെ ബാധിച്ചിട്ടുണ്ട്. വാണിജ്യ മേഖലയില്‍ 20% വാതകം എത്തിക്കുന്നതിനുള്ള നടപടികള്‍ കേന്ദ്രം സ്വീകരിച്ചിട്ടുണ്ട്. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും കാരണം ജനങ്ങള്‍ക്ക് പാചകവാതകം കിട്ടാതാകരുതെന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് നിയന്ത്രണങ്ങള്‍ ചില ഘട്ടങ്ങളില്‍ അനിവാര്യമാണ്. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ഇന്ന് യോഗം വിളിക്കുന്നതിനൊപ്പം കളക്ടര്‍മാരുടെ യോഗവും ചേരും. യുദ്ധത്തിന്റെ സാഹചര്യത്തില്‍ കേന്ദ്രം ചില മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here